updated on:2019-03-12 05:31 PM
അതിര്‍ത്തി കടന്നെത്തുന്ന അക്രമം തടയും; അനധികൃത മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ പൂട്ടും

www.utharadesam.com 2019-03-12 05:31 PM,
കാസര്‍കോട്: ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തര്‍ സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ കലക്ടര്‍മാരുടേയും പൊലീസ് മേധാവികളുടേയും ആദായ നികുതി, എക്‌സൈസ് മേധാവികളുടേയും യോഗം കാസര്‍കോട്ട് നടന്നു. കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബുവിളിച്ചു ചേര്‍ത്ത അവലോകനയോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിമുഖികരിക്കാനിടയുള്ള വിവിധ വിഷയങ്ങള്‍ അവലോകനം ചെയ്ത് പരിഹാര നടപടികള്‍ തീരുമാനിച്ചു. അതിര്‍ത്തി കടന്ന് അക്രമം നടത്താനെത്തുന്നവരെയും മദ്യക്കടത്തുകാരേയും സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ നല്‍കി സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നവരെയും സംയുക്തമായി കൈകാര്യം ചെയ്യുന്നതിനും ഉന്നതതല യോഗം തീരുമാനിച്ചു. അതിര്‍ത്തികളിലെ അനധികൃത മദ്യകേന്ദ്രങ്ങളില്‍ സംയുക്ത പരിശോധന നടത്തും. അന്തര്‍ സംസ്ഥാന പിടികിട്ടാപ്പുള്ളികളെ കസ്റ്റഡിയിലെടുത്ത് കൈമാറും. ദക്ഷിണ കാനറ ഡെപ്യൂട്ടി കമ്മീഷണര്‍ ശശികാന്ത്, കുടക് ഡെപ്യൂട്ടി കമ്മീഷണര്‍ ആനീസ് ജോയ്, തലശേരി സബ് കലക്ടര്‍ ആബില്‍, കാസര്‍കോട് ജില്ലാപൊലീസ് മേധാവി ജെയിംസ് ജോസഫ്, കുടക് ജില്ലാ പൊലീസ് മേധാവി സുമന്‍, എ.എസ്.പി ശില്പ, അഡിഷണല്‍ ഡി.വൈ.എസ്.പി പി.ബി. പ്രശോഭ്, കാസര്‍കോട് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ വി പി അബ്ദുറഹ്മാന്‍, കണ്ണൂര്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എ.കെ. രമേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  തിരഞ്ഞെടുപ്പ്; കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

  1418-ാം സ്ഥാപക വാര്‍ഷിക നിറവില്‍ തളങ്കര മാലിക് ദീനാര്‍ വലിയ പള്ളി

  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു