updated on:2019-03-11 08:49 PM
സ്‌കൂള്‍ ശാസ്ത്ര രംഗത്തിനുള്ള പുരസ്‌കാരം മേലാങ്കോട്ട് ഗവ. യു.പിക്ക്

www.utharadesam.com 2019-03-11 08:49 PM,
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഉപജില്ലയിലെ മികച്ച സ്‌കൂള്‍ ശാസ്ത്രരംഗത്തിനുള്ള പുരസ്‌കാരം മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളിന്.
'മേലാങ്കോട്ട് മുന്നോട്ട്' പദ്ധതിയിലൂടെ വിദ്യാലയത്തില്‍ നടപ്പിലാക്കിയ വേറിട്ട ശാസ്ത്ര പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ബഹുമതി .
ശാസ്ത്ര സദ്യ, പ്രകൃതി പഠനയാത്ര, ഹരിതജീവനം, ചന്ദ്രോത്സവം, വിജയ മന്ത്രം, ഹരിത പട്ടാളം തുടങ്ങി അമ്പതോളം വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം മാത്രം സംഘടിപ്പിച്ചിട്ടുണ്ട്.
ശാസ്ത്ര പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജിച്ച അനുഭവജ്ഞാനത്തിലൂടെ ഈ വിദ്യാലയത്തിലെ പത്തിലധികം കുട്ടികള്‍ ജില്ല, സംസ്ഥാന തല ക്വിസ് മത്സരങ്ങളിലും മത്സര പരീക്ഷകളിലും പങ്കെടുത്ത് ഉന്നത വിജയം നേടിയിരുന്നു. പുരസ്‌കാരത്തുക ഉപയോഗിച്ച് ശാസ്ത്ര രംഗം ശക്തിപ്പെടുത്താനാണ് പരിപാടിയെന്ന് പ്രധാനാധ്യാപകന്‍ ഡോ. കൊടക്കാട് നാരായണന്‍ പറഞ്ഞു.



Recent News
  തിരഞ്ഞെടുപ്പ്; കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

  1418-ാം സ്ഥാപക വാര്‍ഷിക നിറവില്‍ തളങ്കര മാലിക് ദീനാര്‍ വലിയ പള്ളി

  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു