updated on:2019-03-10 07:12 PM
സി.എം. ഉസ്താദിന്റെ മരണം; സമസ്ത പ്രക്ഷോഭ സമ്മേളനം ഇന്ന് കോഴിക്കോട്ട്

www.utharadesam.com 2019-03-10 07:12 PM,
കോഴിക്കോട്: സമസ്ത വൈസ് പ്രസിഡണ്ടും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തുക, കുറ്റവാളികളെ പിടികൂടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമസ്ത പ്രക്ഷോഭ സമ്മേളനം ഇന്ന് 5മണിക്ക് കോഴിക്കോട് മുതലക്കുളത്ത് നടക്കും. സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും പ്രക്ഷോഭ പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.കെ.എസ്.എസ്.എഫ് ഹൈദരാബാദ് ചാപ്റ്റര്‍ കമ്മിറ്റി ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. ടോളി ചൗക്കി മത്ത്ഹമ് അബൂ ഖാലിദില്‍ സംഘടിപ്പിച്ച സംഗമത്തില്‍ നിരവധി മലയാളികള്‍ പങ്കെടുത്തു. ചാപ്റ്റര്‍ പ്രസിഡണ്ട് റഈസ് ഫൈസി അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ശാഫി മഷ്‌റിക് സ്വാഗതം പറഞ്ഞു. സൈബര്‍വിംഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഇര്‍ഷാദ് ഹുദവി ബെദിര മുഖ്യ പ്രഭാഷണം നടത്തി.
നിസാം ഹുദവി പല്ലാര്‍, റാഫി ഹസനി, റഈസ് വയനാട്, റഫീഖ് അന്‍വരി, സ്വാലിഹ് പട്ടാമ്പി പ്രസംഗിച്ചു. മജ്‌ലിസുന്നുറോടെ സമാപിച്ചു.



Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും