updated on:2019-03-10 07:03 PM
കാസര്‍കോട് മാരത്തണ്‍; വിനുപീറ്ററും ശ്രുതിയും ജേതാക്കള്‍

www.utharadesam.com 2019-03-10 07:03 PM,
കാസര്‍കോട്: ഗുഡ്‌മോര്‍ണിംഗ് കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ മൊഗ്രാലില്‍ നിന്ന് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് നടന്ന മെഗാ മാരത്തണില്‍ പുരുഷ വിഭാഗത്തില്‍ എറണാകുളം സ്വദേശ് വിനു പീറ്റര്‍ ജേതാവായി. കോട്ടയം സ്വദേശികളായ ആകാശ് എസ്. രണ്ടാം സ്ഥാനവും സുജിത് കെ.ആര്‍. മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ കോട്ടയത്തുനിന്നുള്ള ശ്രുതി എം.എസ്. ആണ് ജേതാവ്. കോട്ടയം സ്വദേശികള്‍ തന്നെയായ റിസാന രണ്ടാം സ്ഥാനവും ആതിര മൂന്നാം സ്ഥാനവും നേടി. 50 വയസിന് മുകളിലുള്ളവരുടെ മത്സരത്തില്‍ വയനാട് സ്വദേശി തോമസ് പി.സി. ഒന്നാം സ്ഥാനവും കാസര്‍കോട് സ്വദേശി ജിമ്മി ജോണ്‍ രണ്ടാം സ്ഥാനവും നേടി.
കാസര്‍കോട് ജില്ലക്കാര്‍ക്ക് മാത്രമായുള്ള മത്സരത്തില്‍ നിതിന്‍ നായ്കിനാണ് ഒന്നാം സ്ഥാനം. രാകേഷ് എ.എസ്. രണ്ടും അഭിജിത്ത് മൂന്നാം സ്ഥാനവും നേടി.
താളിപ്പടുപ്പില്‍ നിന്ന് നടന്ന മിനി മാരത്തണില്‍ (പുരുഷ വിഭാഗം) രാകേഷ് പെരുമ്പള ഒന്നും അജിത് ബേഡഡുക്ക രണ്ടും ശംഭുനാഥ് ചീമേനി മൂന്നും സ്ഥാനം നേടി. വനിതാ വിഭാഗത്തില്‍ കോട്ടയം സ്വദേശിനികളായ അനുഷ, ജിസ്‌മോള്‍, കാവ്യ എന്നിവര്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍.
കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍കോട് സ്വദേശികളായ മഞ്ചുനാഥ്, മാഹിന്‍ റിസ, മര്‍വാന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.



Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും