updated on:2019-03-10 06:47 PM
തെക്കില്‍പ്പറമ്പ ഗവ. യു.പി. സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷത്തിന് തുടക്കം

www.utharadesam.com 2019-03-10 06:47 PM,
പൊയിനാച്ചി: തെക്കില്‍പ്പറമ്പ ഗവ. യു.പി. സ്‌കൂള്‍ ശതാബ്ദി ആഘോഷം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ഖാദര്‍, വൈസ് പ്രസിഡണ്ട് ശകുന്തളകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ടി.ഡി. കബീര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ശംസുദ്ദീന്‍ തെക്കില്‍, സി.എം. ഷാസിയ, കാസര്‍കോട് എ.ഇ.ഒ. അഗസ്റ്റിന്‍ ബര്‍ണാഡ്, ചെമനാട് വിദ്യഭ്യാസ നിര്‍വഹണ ഉദ്യോഗസ്ഥന്‍ കെ.സുരേന്ദ്രന്‍, സംഘാടകസമിതിവര്‍ക്കിങ് ചെയര്‍മാന്‍ എ.ജെ. പ്രദീപ്ചന്ദ്രന്‍, പി.ടി.എ. പ്രസിഡണ്ട് അബുബക്കര്‍ സിദ്ദിഖ്, പ്രഥമധ്യാപകന്‍ എ. ജെ. പ്രദീപ് ചന്ദ്രന്‍ സംസാരിച്ചു. സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരായ ടി.കെ. ശ്രീധരന്‍, ടി.എം. ഭാരതി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. 100 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അവതരിപ്പിച്ച നൃത്തശില്പവും അരങ്ങേറി. ആഘോഷഭാഗമായി ഡിസംബര്‍ വരെ ഗുരുവന്ദനം, പൂര്‍വ്വവിദ്യാര്‍ഥി സംഗമം, മെഡിക്കല്‍ ക്യാമ്പുകള്‍, നൂറാം വാര്‍ഷിക സ്മാരകനിര്‍മാണം, സയന്‍സ് എക്‌സ്‌പോ, കാര്‍ഷിക സെമിനാര്‍, 100 ശാസ്ത്ര പരീക്ഷണങ്ങള്‍, സ്‌കൂള്‍ വളപ്പില്‍ നൂറ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍, സിമ്പോസിയം ഗ്രാമകൂട്ടങ്ങള്‍, ഗ്രാമനഗര ശുചീകരണം, സയന്‍സ് പാര്‍ക്ക് നിര്‍മാണം എന്നിവ നടക്കും.Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും