updated on:2019-03-10 06:25 PM
കെ.പി. സതീഷ് ചന്ദ്രന്‍ നീലേശ്വരത്ത് പ്രചരണം തുടങ്ങി

www.utharadesam.com 2019-03-10 06:25 PM,
കാസര്‍കോട്: ലോക്‌സഭാ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.പി. സതീഷ് ചന്ദ്രന്‍ നീലേശ്വരത്ത് വോട്ടര്‍മാരെ നേരില്‍ കണ്ട് പ്രചരണം തുടങ്ങി. കോണ്‍വെന്റ് ജംഗ്ഷനില്‍ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളോടൊപ്പം ആരംഭിച്ച പര്യടനം ബസ്സ്റ്റാന്റ് പരിസരത്ത് അവസാനിച്ചു. ഇടതു മുന്നണി നേതാക്കളായ ടി.കെ.രവി, പി.വിജയകുമാര്‍, വി.പ്രകാശന്‍, സി.സുരേശന്‍, നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി. ജയരാജന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, കെ.പി.രവീന്ദ്രന്‍, കെ.നാരായണന്‍, കെ. രാഘവന്‍, കെ.വി.സുരേന്ദ്രന്‍, കെ.വി.വേണുഗോപാലന്‍, എ.കെ.കുഞ്ഞികൃഷ്ണന്‍, പി.പി.മുഹമ്മദ് റാഫി, എന്‍.അമ്പു, ടി.വി.ശാന്ത, കെ.വി ദാമോദരന്‍, കൊട്ടറ വാസുദേവ്, പി.ഭാര്‍ഗ്ഗവി, സി.രാഘവന്‍, കെ.രമേശന്‍, സി. ഗംഗാധരന്‍, എം.വി.ചന്ദ്രന്‍, ഇ.പുഷ്പകുമാരി, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, മമ്മു കോട്ടപ്പുറം തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. നേരത്തെ കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് നീലേശ്വരത്ത് പ്രചരണത്തിന് തുടക്കം കുറിച്ചത്. പുഷ്പാര്‍ച്ചനയില്‍ പി.കരുണാകരന്‍ എം.പി, ടി.വി.രാജേഷ് എം.എല്‍.എ, എം. രാജഗോപാലന്‍ എം.എല്‍.എ. എം.അസിനാര്‍, കെ.വി.ബാബു പയ്യന്നൂര്‍, പി.വിജയകുമാര്‍, സി.വി.വിജയരാജ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും