updated on:2019-03-09 07:31 PM
വ്യാപാരി വ്യവസായി ഏകോപന സമിതി ധനസഹായ വിതരണം നടത്തി

www.utharadesam.com 2019-03-09 07:31 PM,
കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ട്രേഡേര്‍സ് ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ് സ്‌കീമില്‍ അംഗമായി മരണപ്പെട്ട മുള്ളേരിയ യൂണിറ്റിലെ എ.വി. ഭാട്ട്യ, ഈശ്വര നായിക്, ബദിയടുക്ക യൂണിറ്റിലെ ജഗന്നാഥ ആള്‍വ എന്നിവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം വിതരണം നടത്തി.
കാസര്‍കോട് ജീവസ് ഓഡിറ്റോറിയത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. 3 കുടുംബങ്ങള്‍ക്കുള്ള ധനസഹായം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം എന്നിവര്‍ നിര്‍വ്വഹിച്ചു.
ട്രേഡേര്‍സ് ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ് സ്‌കീമിന്റെ ലോഗോ പ്രകാശനം എ.ഡി.എം. ബിജു നിര്‍വ്വഹിച്ചു. വ്യാപാരി കുടുംബക്ഷേമപദ്ധതിയില്‍ നിന്ന് ചികിത്സാ ധനസഹായവും വിതരണം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി സേതുമാധവന്‍, കെ.വി. ലക്ഷ്മണന്‍, എ.കെ. മൊയതീന്‍കുഞ്ഞി, ബാലകൃഷ്ണറായ്, മണികണ്ഠന്‍. കെ, ഷേര്‍ളി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ ജന.സെക്രട്ടറി കെ.ജെ. സജി സ്വാഗതവും ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര നന്ദിയും പറഞ്ഞു. സി. ഹംസ പാലക്കി പദ്ധതി വിശദീകരണം നടത്തി.



Recent News
  തിരഞ്ഞെടുപ്പ്; കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

  1418-ാം സ്ഥാപക വാര്‍ഷിക നിറവില്‍ തളങ്കര മാലിക് ദീനാര്‍ വലിയ പള്ളി

  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു