updated on:2019-03-09 06:38 PM
ട്രാന്‍സ്‌ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരം ആവേശകരമായി; ടീം ചന്ദ്രഗിരിക്ക് വിജയം

www.utharadesam.com 2019-03-09 06:38 PM,
കാസര്‍കോട്: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറ്റിയുടെയും കാസര്‍കോട് പ്രസ് ക്ലബ്ബിന്റെയും ഹെല്‍ത്ത് ലൈന്‍ ടി.ജി. സുരക്ഷാ പ്രൊജക്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ന്യൂട്രല്‍ ഫുഡ്‌ബോള്‍ മത്സരം ആവേശം പകര്‍ന്നു. മത്സരത്തില്‍ ടീം ചന്ദ്രഗിരി വിജയിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ടീം തേജസ്വിനിയെയാണ് പരാജയപ്പെടുത്തിയത്. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് പുറമെ കക്കാട്ട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലേയും കുമ്പള അക്കാദമിയിലേയും ഫുട്‌ബോള്‍ താരങ്ങള്‍ ബൂട്ടണിഞ്ഞു. ആണ്‍ - പെണ്‍ താരങ്ങള്‍ കൂടിക്കലര്‍ന്നാണ് കളിക്കാനിറങ്ങിയത്. ജില്ലാ ജഡ്ജി എസ്. മനോഹര്‍ കിണി സമ്മാനദാനം നിര്‍വഹിച്ചു.
മത്സരം ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിക്കും. കാസര്‍കോട് സി.ജെ.എം. രാജന്‍ തട്ടില്‍ മുഖ്യാതിഥിയായിരുന്നു. സബ് ജഡ്ജി ഫിലിപ്പ് തോമസ്, ഡോ. ആമിന, ഭാസ്‌കരന്‍ ബി, ടി.എ. ഷാഫി, ഖലീല്‍ മാസ്റ്റര്‍, പ്രീതി ടി.ആര്‍., മേരി വാഴയില്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഫാറൂഖ് കാസ്മി, സുബൈര്‍ ബ്രിട്ടീസ്, സുകുമാരന്‍ കുതിരപ്പാടി, രാജേന്ദ്രന്‍ മണ്ഡലിപ്പാറ, പ്രേമലത പെരുമ്പള, ശൈലേന്ദ്രന്‍ കീഴൂര്‍, ലിനീഷ് കെ. സംസാരിച്ചു. ഹെല്‍ത്ത് ലൈന്‍ ഡയറക്ടര്‍ മോഹനന്‍ മാങ്ങാട് സ്വാഗതം പറഞ്ഞു.Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും