updated on:2019-02-10 07:00 PM
അമ്പത് കിടക്കകളുള്ള ആസ്പത്രിയായി ബേഡഡുക്ക താലൂക്കാസ്പത്രിയെ ഉയര്‍ത്തും - മന്ത്രി ശൈലജ

www.utharadesam.com 2019-02-10 07:00 PM,
മുന്നാട്: അമ്പത് കിടക്കകളുള്ള ആസ്പത്രിയായി ബേഡഡുക്ക താലൂക്കാസ്പത്രിയെ മാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ബേഡഡുക്ക താലൂക്ക് ആസ്പത്രി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ച് ഡോക്ടര്‍മാരെയും അഞ്ച് നഴ്‌സുമാരെയും ആസ്പത്രിയില്‍ അടിയന്തിരമായി നിയമിക്കും -മന്ത്രി പറഞ്ഞു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സി. രാമചന്ദ്രന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ജെ. ലിസി, ദേലംപാടി പഞ്ചായത്ത് പ്രസിഡണ്ട് എ.മുസ്തഫ ഹാജി, അനുസൂയ റൈ, ബിന്ദു ശ്രീധര്‍, പി.കെ.ഗോപാലന്‍, എച്ച്.ശങ്കരന്‍, എം.ധന്യ, എം.ബാലന്‍, എം.അനന്തന്‍, കുഞ്ഞികൃഷ്ണന്‍ മാടക്കല്ല് സംസാരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമനാ രാമചന്ദ്രന്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ കെ. രേഖ നന്ദിയും പറഞ്ഞു.



Recent News
  ഡോ. അംബികാസുതന്‍ മാങ്ങാട് വിരമിക്കുന്നു ആദരം ചൂടി അക്ഷരസ്‌നേഹികള്‍

  അണികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ സി.പി.എം നേതാക്കള്‍ ഗൃഹസന്ദര്‍ശത്തിന്

  വ്യാപാരികളുടെ സത്യഗ്രഹം മൂന്നാം ദിവസത്തില്‍

  കാഞ്ഞങ്ങാട്ട് വ്യവസായ പാര്‍ക്കിനായി 99 ഏക്കര്‍ ഭൂമി കൈമാറി

  വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു -മന്ത്രി ചന്ദ്രശേഖരന്‍

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ലോഗോ പ്രകാശനം ചെയ്തു

  മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം -എം.എം. ഹസന്‍

  തലപ്പാടി ദേശീയപാതയിലും പാണാര്‍കുളത്തും 'കാസര്‍കോട് കഫെ' തുറക്കുന്നു

  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി