updated on:2019-02-09 06:22 PM
ജില്ലാതല ഇസ്‌ലാമിക് കലോത്സവത്തിന് പ്രൗഢ തുടക്കം

www.utharadesam.com 2019-02-09 06:22 PM,
തളങ്കര: ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ തളങ്കര പടിഞ്ഞാറില്‍ ആരംഭിച്ച ജില്ലാതല ഇസ്‌ലാമിക് കലോത്സവം തളങ്കരക്ക് പെരുന്നാളായി. തളങ്കര പടിഞ്ഞാര്‍ സിറാജുല്‍ ഹുദാ മദ്രസാപരിസരത്തെ ടി.കെ.എം ബാവ മുസ്‌ലിയാര്‍ നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ യഹ്‌യ തളങ്കര പതാക ഉയര്‍ത്തിയതോടെയാണ് മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന കലാമേളയ്ക്ക് തുടക്കമായത്.
പടിഞ്ഞാര്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം ഒരുക്കിയ പ്രധാന വേദിയില്‍ സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് ജമാഅത്ത് ഖാസിയുമായി പ്രൊഫ: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ കലാമേള ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി. അലി ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ.ഖാസിം മുസ്‌ലിയാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, അബ്ദുല്‍ മജീദ് ബാഖവി, എ. അബ്ദുല്‍റഹ്മാന്‍, ഹനീഫ് ഹുദവി ദേലംപാടി, നൗഫല്‍ ഹുദവി കൊടുവള്ളി, ഹനീസ് അല്‍ ഖാസിമി, കെ.എം അബ്ദുല്‍ ഹമീദ് ഹാജി, അസ്ലം പടിഞ്ഞാര്‍, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, മുക്രി ഇബ്രാഹിം ഹാജി, ടി.എ ഷാഫി, ഹസൈനാര്‍ ഹാജി തളങ്കര, മൊയ്തീന്‍ കൊല്ലമ്പാടി, റഷീദ് മാസ്റ്റര്‍ ബെളിഞ്ചം, ഹാഷിം ദാരിമി, നൂറുദ്ദീന്‍ മൗലവി കുന്നുംകൈ, അഷ്‌റഫ് മൗലവി മര്‍ദ്ദള തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഖലീല്‍ ഹുദവി അല്‍ മാലികി കല്ലായം പ്രഭാഷണം നടത്തി. രാത്രി നടന്ന ദഫ്മുട്ട് മത്സരത്തില്‍ പടിഞ്ഞാര്‍ സിറാജുല്‍ ഹുദാ മദ്രസ ഒന്നാംസ്ഥാനവും തളങ്കര കണ്ടത്തില്‍ സെയ്തലവി മദ്രസ രണ്ടാംസ്ഥാനവും നേടി. യഹ്‌യ തളങ്കര, ഐ. അഹമ്മദ് കുഞ്ഞി എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
ഇന്ന് വൈകിട്ട് നാല് മണിക്ക് ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, മുഅല്ലിം വിഭാഗങ്ങളുടെ ബുര്‍ദ, കഥാപ്രസംഗ മത്സരങ്ങള്‍ നടക്കും. നാളെ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം വരെ മൂന്ന് മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ അഞ്ച് വിഭാഗങ്ങളിലായി അറുപതിലേറെ ഇനങ്ങളില്‍ മാറ്റുരയ്ക്കും.
സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹമദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും.Recent News
  ഡോ. അംബികാസുതന്‍ മാങ്ങാട് വിരമിക്കുന്നു ആദരം ചൂടി അക്ഷരസ്‌നേഹികള്‍

  അണികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ സി.പി.എം നേതാക്കള്‍ ഗൃഹസന്ദര്‍ശത്തിന്

  വ്യാപാരികളുടെ സത്യഗ്രഹം മൂന്നാം ദിവസത്തില്‍

  കാഞ്ഞങ്ങാട്ട് വ്യവസായ പാര്‍ക്കിനായി 99 ഏക്കര്‍ ഭൂമി കൈമാറി

  വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു -മന്ത്രി ചന്ദ്രശേഖരന്‍

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ലോഗോ പ്രകാശനം ചെയ്തു

  മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം -എം.എം. ഹസന്‍

  തലപ്പാടി ദേശീയപാതയിലും പാണാര്‍കുളത്തും 'കാസര്‍കോട് കഫെ' തുറക്കുന്നു

  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി