like this site? Tell a friend |
updated on:2019-02-07 06:23 PM
സിനിമക്ക് മാത്രം സെന്‍സറിങ്ങ് ജനാധിപത്യത്തിന് എതിര്- അടൂര്‍ ഗോപാലകൃഷ്ണന്
![]() www.utharadesam.com 2019-02-07 06:23 PM, കാസര്‍കോട്: മറ്റൊരു കലാരൂപത്തിനും കടന്നുപോകേണ്ടാത്ത സെന്‍സറിങ്ങിലൂടെ ചലച്ചിത്രങ്ങള്‍ മാത്രം കടന്നു പോകേണ്ടിവരുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് പ്രമുഖ സംവിധാകന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ആവിഷ്കാര സ്വാതന്ത്രത്തിനും അഭിപ്രായ രൂപീകരണത്തിനും വിഘാതമാണ് സെന്‍സര്‍ഷിപ്പ് എന്ന നിലപാട് ഇന്ത്യന്‍ സിനിമയിലെ പല പ്രമുഖ സംവിധായകര്‍ക്കും ആദ്യമേ ഉണ്ടായിരുന്നെന്നും അടൂര്‍ പറഞ്ഞു. പഠനത്തിന്റെ പേരില്‍ കുട്ടികളെകൊണ്ട് സിനിമ ചെയ്യിക്കുന്നത് സിനിമ എന്ന കലാരൂപത്തിന് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കേന്ദ്രസര്‍വ്വകലാശാലയിലെ ഇംഗ്ലീഷ്-താരതമ്യ സാഹിത്യ വിഭാഗത്തിന്റെ ഭാഗമായ സെന്റര്‍ ഫോര്‍ സിനിമ ആന്റ് സ്ക്രീന്‍ സ്റ്റഡീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അടൂര്‍. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡേ.) ജി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോടിന്റെ സിനിമാക്കാലം എന്ന വിഷയത്തെപ്പറ്റി ജി. ബി. വല്‍സനും സമകാലിക വിഷയത്തെപ്പറ്റി ഡോ. അജയ് ശേഖറും സംസാരിച്ചു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |