updated on:2019-02-06 06:36 PM
കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിന് തിരിതെളിഞ്ഞു

www.utharadesam.com 2019-02-06 06:36 PM,
കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ തുടങ്ങി. ഇന്നും നാളെയും സ്റ്റേജിതര മത്സരങ്ങളാണ് നടക്കുന്നത്. എട്ട് മുതല്‍ 10 വരെ സ്റ്റേജിതര മത്സരങ്ങള്‍ നടക്കും. സ്റ്റേജിതര മത്സരങ്ങള്‍ ഇന്ന് രാവിലെ സംവിധായകനും തിരക്കഥാകൃത്തുമായ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു. കഥാ-തിരക്കഥാകൃത്ത് പി.വി ഷാജികുമാര്‍ മുഖ്യാതിഥിയായിരുന്നു. 8 ന് വൈകിട്ട് 4 മണിക്ക് സ്റ്റേജിതര മത്സരങ്ങള്‍ ടി.വി രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 10 ന് വൈകിട്ട് 4 മണിക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. പി.കരുണാകരന്‍ എം.പി സമ്മാനദാനം നിര്‍വ്വഹിക്കും.
കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ 120 കോളേജുകളിലെ 4000 കലാപ്രതിഭകള്‍ സാഹിത്യോത്സവം സംഗീതോത്സവം ചലച്ചിത്രോത്സവം നൃത്ത-ദൃശ്യ-നാടകോത്സവം എന്നിവയില്‍ മാറ്റുരക്കും. മലയാളം, കന്നഡ തുളു, ബ്യാരി, ഉറുദു, മറാട്ടി, കൊങ്കണി എന്നീ ഏഴ് വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. പത്ര സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ വി.പി അമ്പിളി, ജനറല്‍ സെക്രട്ടറി ഇ.കെ ദൃശ്യ, ശ്രീജിത്ത് രവീന്ദ്രന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ടി വിജയന്‍, ഡോ. കെ.എസ് സുരേഷ് കുമാര്‍, എം.വി രതീഷ് സംബന്ധിച്ചു.Recent News
  ഡോ. അംബികാസുതന്‍ മാങ്ങാട് വിരമിക്കുന്നു ആദരം ചൂടി അക്ഷരസ്‌നേഹികള്‍

  അണികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ സി.പി.എം നേതാക്കള്‍ ഗൃഹസന്ദര്‍ശത്തിന്

  വ്യാപാരികളുടെ സത്യഗ്രഹം മൂന്നാം ദിവസത്തില്‍

  കാഞ്ഞങ്ങാട്ട് വ്യവസായ പാര്‍ക്കിനായി 99 ഏക്കര്‍ ഭൂമി കൈമാറി

  വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു -മന്ത്രി ചന്ദ്രശേഖരന്‍

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ലോഗോ പ്രകാശനം ചെയ്തു

  മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം -എം.എം. ഹസന്‍

  തലപ്പാടി ദേശീയപാതയിലും പാണാര്‍കുളത്തും 'കാസര്‍കോട് കഫെ' തുറക്കുന്നു

  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി