updated on:2019-02-05 08:37 PM
അലാമിപ്പള്ളി ബസ് സ്റ്റാന്റ് ഉദ്ഘാടനം വിവാദത്തില്‍; ചെയര്‍മാനെതിരെ പ്രതിപക്ഷം

www.utharadesam.com 2019-02-05 08:37 PM,
കാഞ്ഞങ്ങാട്: ഫെബ്രുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട വിഷയം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് ഇടവരുത്തി.
ഇന്നലെ വൈകിട്ട് നടന്ന കാഞ്ഞങ്ങാട് നഗര സഭായോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരാണ് ചെയര്‍മാന്റെ നിലപാടിനെതിരെ ആഞ്ഞടിച്ചത്. കൗണ്‍സില്‍ യോഗം ചേരുന്നതിന് മുമ്പ് ചെയര്‍മാന്‍ അലാമിപ്പള്ളി ബസ് സ്റ്റാന്റ് ഉദ്ഘാടന തീയതി പത്ര സമ്മേളനത്തിലൂടെ അറിയിച്ചത് ശരിയായില്ലെന്ന് മുസ്ലീം ലീഗിലെ എം.പി ജാഫര്‍ കുറ്റപ്പെടുത്തി. നഗരസഭാ കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ് ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും അതിനു ശേഷം മാത്രമേ മാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിക്കാവൂവെന്നും ജാഫര്‍ പറഞ്ഞു. ചെയര്‍മാന്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചതിനാല്‍ അലാമിപ്പള്ളി ബസ് സ്റ്റാന്റ് ഉദ്ഘാടന തീയതി മാധ്യമങ്ങളിലൂടെ അറിയേണ്ട ഗതികേടാണ് കൗണ്‍സിലര്‍മാര്‍ക്ക് ഉണ്ടായിരിക്കുന്നതെന്നും ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നും ജാഫര്‍ ചൂണ്ടിക്കാട്ടി.
ജാഫിനെ പിന്തുണച്ച് പ്രതി പക്ഷത്തെ മറ്റ് അംഗങ്ങളും രംഗത്ത് വന്നതോടെ ഭരണപക്ഷം ചെയര്‍മാനെ അനുകൂലിച്ചു.
എന്നാല്‍ ബസ് സ്റ്റാന്റ് ഉദ്ഘാടന തീയതിയുടെ കാര്യത്തില്‍ ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് ചെയര്‍മാന്‍ വി.വി രമേശന്‍ വിശദീകരിച്ചു. ബസ് സ്റ്റാന്റ് ഉദ്ഘാടന തീയതിയും മുഖ്യമന്ത്രി എത്തുന്ന കാര്യവും പുറത്തു വന്ന ഉടന്‍ തന്നെ ഇക്കാര്യം നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൗണ്‍സില്‍ യോഗം ചേരുന്നതിന് മുമ്പ് പത്ര സമ്മേളനം വിളിക്കേണ്ട നിര്‍ബന്ധിതാവസ്ഥ തനിക്ക് വന്നു ചേര്‍ന്നു. വസ്തു നിഷ്ഠമായ കാര്യങ്ങള്‍ പത്ര സമ്മേളളനത്തിലൂടെ അറിയിച്ചിരുന്നില്ലെങ്കില്‍ ആശയക്കുഴപ്പം നിറഞ്ഞ പ്രചാരണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുമായിരുന്നുവെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.
അലാമിപ്പള്ളി ബസ് സ്റ്റാന്റില്‍ നിന്നും ഇടറോഡുണ്ടാക്കിയത് സ്വകാര്യ വ്യക്തിയെ സഹായിക്കാനാണെന്നും ബസ് സ്റ്റാന്റിനായി കണ്ടു വെച്ച സ്ഥലത്തിന്റെ ഒരു ഭാഗം കയ്യേറിയതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ബസ് സ്റ്റാന്റ് ഉദ്ഘാടനത്തിന് മുമ്പെങ്കിലും നഷ്ടമായ സ്ഥലം തിരിച്ചു പിടിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.Recent News
  ഡോ. അംബികാസുതന്‍ മാങ്ങാട് വിരമിക്കുന്നു ആദരം ചൂടി അക്ഷരസ്‌നേഹികള്‍

  അണികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ സി.പി.എം നേതാക്കള്‍ ഗൃഹസന്ദര്‍ശത്തിന്

  വ്യാപാരികളുടെ സത്യഗ്രഹം മൂന്നാം ദിവസത്തില്‍

  കാഞ്ഞങ്ങാട്ട് വ്യവസായ പാര്‍ക്കിനായി 99 ഏക്കര്‍ ഭൂമി കൈമാറി

  വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു -മന്ത്രി ചന്ദ്രശേഖരന്‍

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ലോഗോ പ്രകാശനം ചെയ്തു

  മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം -എം.എം. ഹസന്‍

  തലപ്പാടി ദേശീയപാതയിലും പാണാര്‍കുളത്തും 'കാസര്‍കോട് കഫെ' തുറക്കുന്നു

  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി