updated on:2019-02-05 06:30 PM
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സാന്ത്വനം പദ്ധതി താളം തെറ്റുന്നു

www.utharadesam.com 2019-02-05 06:30 PM,
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ തുടര്‍ചികിത്സയ്ക്കായ് ആവിഷ്‌കരിച്ച പദ്ധതി സാന്ത്വനം താളം തെറ്റുന്നു. ജില്ലയിലെ 11 പഞ്ചായത്തുകളില്‍ സംസ്ഥാന സര്‍ക്കാര്‍ എറ്റെടുത്ത് നടത്തുന്ന പദ്ധതിയാണ് ദുരിത ബാധിതര്‍ക്ക് ഗുണം ലഭിക്കാതെ പോവുന്നത്. കേന്ദ്ര ആയുഷ് വകുപ്പിന്റെ ദേശീയ ആയുഷ്മിഷന്‍ (എന്‍.എ.എം) 2016-17 കാലത്താണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി ഈ പദ്ധതി തുടങ്ങിയത്.
ഇതുവരെയായി അരക്കോടിയോളം രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നടത്തിപ്പിലുള്ള അപാകത രോഗികള്‍ക്ക് യഥാസമയം ചികിത്സ നിഷേധിക്കാന്‍ കാരണമാകുന്നു. ചുമതല ഏറ്റെടുത്ത മെഡിക്കല്‍ ഓഫീസറുടെ നിരുത്തരപാദപരമായ നടപടികള്‍ പദ്ധതിയെ നിശ്ചലാവസ്ഥയിലാക്കിയതായി ആക്ഷേപമുണ്ട്. റിഹാബിലിറ്റേഷന്‍ ഓഫീസറായ ചീമേനിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. രൂപ സരസ്വതിക്കായിരുന്നു പദ്ധതിയുടെ ചുമതല. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള പ്രത്യേക നിയമനം വഴിയാണ് രൂപ സരസ്വതിക്ക് നിയമനം ലഭിച്ചത്. ചുമതല ഏറ്റെടുത്തതല്ലാതെ പ്രതിമാസ റിപ്പോര്‍ട്ട് പോലും നല്‍കിയില്ലെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ചുമതലയിലുള്ള മെഡിക്കല്‍ ഓഫീസറുടെ നിരുത്തരവാദ സമീപനത്തെ തുടര്‍ന്ന് അവരെ മാറ്റി.
പകരമായി ഡോ. ഹജീഷിനെ നിയമിച്ചിട്ടുണ്ട്. 11 പഞ്ചായത്തുകളിലായി 122 കിടപ്പുരോഗികളാണ് ഉള്ളത്. പദ്ധതി നടത്തിപ്പിനുള്ള വാഹനങ്ങളുടെ കുറവും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒരുവാഹനമാണ് ഇപ്പോള്‍ ഉള്ളത്. ഇത് വാടകയ്‌ക്കെടുത്താണ് ഓടുന്നത്. ഫണ്ട് ഉണ്ടായിട്ടും വാഹനങ്ങള്‍ വാങ്ങാന്‍ കഴിയാത്തതും പദ്ധതിയുടെ താളംതെറ്റലിന് ഇടയാക്കി. വാഹനം അറ്റകുറ്റപണിക്കായി കൊണ്ടുപോയതിനാല്‍ അടുത്ത കാലത്ത് രോഗികളുടെ വീട് സന്ദര്‍ശനം മുടങ്ങി കിടക്കുകയാണ്. അതേ സമയം മൂന്ന് വാഹനങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ പ്രയാസമുണ്ടെന്നും ഒരു വാഹനം കൂടി അത്യാവശ്യമായി ലഭിച്ചാല്‍ താല്‍ക്കാലികമായി പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.Recent News
  തളങ്കര സ്‌കൂള്‍ '75 മേറ്റ്‌സ്' ഗ്രീന്‍ കാസര്‍കോട്-മരം ഒരു വരം പദ്ധതിക്ക് തുടക്കം കുറിച്ചു

  മഴക്കാല ദുരിതം: സഹായമെത്തിക്കാന്‍ കൈകോര്‍ക്കണമെന്ന് കാന്തപുരം

  മലയോര റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ജനകീയ സമരസമിതി

  ജി.എസ്.ടി പഠന ക്ലാസും അനുമോദനവും സംഘടിപ്പിച്ചു

  മല്ലം അട്ക്ക മസ്ജിദ് അല്‍ ഹുദാ ഉദ്ഘാടനം ചെയ്തു

  സഅദിയ്യ സഫാ സെന്ററിന് ശിലാസ്ഥാപനം നടത്തി

  ചിന്ത രവീന്ദ്രന്‍ പുരസ്‌കാര ദാനവും സ്മാരക പ്രഭാഷണവും 28ന് കാസര്‍കോട്ട്

  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു