updated on:2019-02-05 06:20 PM
ഖാസിയുടെ മരണം: സി.ബി.ഐ. നിസംഗതയെന്ന് സമസ്ത

www.utharadesam.com 2019-02-05 06:20 PM,
കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ കാണിക്കുന്ന നിസംഗതക്കെതിരെ ആഞ്ഞടിക്കാന്‍ സമസ്തയും പോഷക ഘടകങ്ങളും ഒന്നിച്ചിറങ്ങുന്നു.
ഈമാസം 28 ന് സമസ്ത കേന്ദ്ര മുശാവറയുടെ നേതൃത്വത്തില്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന ബഹുജന സംഗമത്തില്‍ ജില്ലയില്‍ നിന്നും പരമാവധി ആളുകളെ പങ്കെടുപ്പിക്കാനും വരും നാളുകളില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനും സമസ്ത ജില്ലാ മുശാവറ നേതൃത്വത്തില്‍ കാസര്‍കോട് സിറ്റി ടവര്‍ ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയിലെ മഹല്ലുകള്‍ തോറും മുതലക്കുളം മൈതാനിയില്‍ നടക്കുന്ന മഹാ സംഗമത്തിന്റെ സന്ദേശങ്ങള്‍ എത്തിക്കും.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സി.ബി.ഐ കേസന്വേഷണമെന്ന പേരില്‍ നാടകം കളിക്കുകയാണ്. സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് രണ്ട് തവണ കോടതി തള്ളിയിട്ടും കേസില്‍ പുനരന്വേഷണം നടത്താതെ അന്വേഷണ സംഘം കാണിക്കുന്ന നിസംഗതയില്‍ ശക്തമായ പ്രതിഷേധം അലയടിക്കുന്നുണ്ട്. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സമസ്ത നേരിട്ട് മുന്നിട്ടിറങ്ങും.
യോഗം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുല്‍ റഹിമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ, ഖാസിം മുസ്ലിയാര്‍, ഇ.കെ.മഹ്മൂദ് മുസ്ലിയാര്‍, എം.എസ്.തങ്ങള്‍ മദനി, ചുഴലി മുഹ്‌യുദ്ദീന്‍ മൗലവി, കല്ലട്ര അബ്ബാസ് ഹാജി, മജീദ് ബാഖവി, സിദ്ധീഖ് നദ്വി, അബൂബക്കര്‍ സാലൂദ് നിസാമി, ടി.പി.അലി ഫൈസി, മുബാറക് ഹസൈനാര്‍ ഹാജി, ഹാരിസ് ദാരിമി ബെദിര, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, മുഹമ്മദ് ഫൈസി കജ യോഗത്തില്‍ സംസാരിച്ചു. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ മണ്ഡലം തല ഭാരവാഹികളും നേതാക്കളും സംബന്ധിച്ചു.Recent News
  ഡോ. അംബികാസുതന്‍ മാങ്ങാട് വിരമിക്കുന്നു ആദരം ചൂടി അക്ഷരസ്‌നേഹികള്‍

  അണികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ സി.പി.എം നേതാക്കള്‍ ഗൃഹസന്ദര്‍ശത്തിന്

  വ്യാപാരികളുടെ സത്യഗ്രഹം മൂന്നാം ദിവസത്തില്‍

  കാഞ്ഞങ്ങാട്ട് വ്യവസായ പാര്‍ക്കിനായി 99 ഏക്കര്‍ ഭൂമി കൈമാറി

  വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു -മന്ത്രി ചന്ദ്രശേഖരന്‍

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ലോഗോ പ്രകാശനം ചെയ്തു

  മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം -എം.എം. ഹസന്‍

  തലപ്പാടി ദേശീയപാതയിലും പാണാര്‍കുളത്തും 'കാസര്‍കോട് കഫെ' തുറക്കുന്നു

  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി