updated on:2019-01-12 06:53 PM
പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ആരംഭിച്ചു

www.utharadesam.com 2019-01-12 06:53 PM,
കാസര്‍കോട്: കാസര്‍കോട് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ കെ.എസ്.സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് നിലകളിലായി 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മാളില്‍ വിവിധ പരിശോധനാ യൂണിറ്റുകളുണ്ട്. പ്രൈം ലൈഫ് മെഡിക്കല്‍സ് സയ്യിദ് മുഹമ്മദ് അഷ്‌റഫ് സഖാഫ് മദനി ആദൂരും ഒ.പി. ഡി. വിഭാഗം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയും സ്‌കാനിംഗ് റൂം എ.കെ. മൊയ്തീന്‍ കുഞ്ഞിയും പീഡിയാട്രിക് വിഭാഗം എം.സി. ഖമറുദ്ദീനും ഡെന്‍ഡല്‍ ക്ലിനിക്ക് മാലതി സുരേഷും പ്രൈം ലൈഫ് ഡയഗനോസ്റ്റിക്‌സ് എല്‍.എ മഹ്മൂദ് ഹാജിയും ഡേ കെയര്‍ സെന്റര്‍ ടി.ഇ അബ്ദുല്ലയും കോണ്‍ഫറന്‍സ് ഹാള്‍ എ. അബ്ദുര്‍ റഹ് മാനും മൈക്രോ ബയോളജി ആന്‍ഡ് പത്തോളജി ലാബ് രാഘവന്‍ വെളുത്തോളിയും ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടക്കും. കാഴ്ച പരിശോധന, കേള്‍വി പരിശോധന, സംസാര വൈകല്യ നിര്‍ണയം, മരുന്നും ശസ്ത്രക്രിയയും ഇല്ലാതെ ഭൗതിക സ്രോതസുകളിലൂടെയുള്ള ചില പ്രത്യേക തരം ചികിത്സ തുടങ്ങിയവ ക്യാമ്പില്‍ ഉണ്ടാവും. ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ക്ക് ഈ മാസം 31 വരെ അമ്പത് ശതമാനം ഇളവ് ഉണ്ടായിരിക്കുമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് സലീം, മാനേജിംഗ് ഡയറക്ടര്‍മാരായ മഹ്മൂദ് ബന്തിയോട്, മുഹമ്മദ് ഫൈസല്‍, അബൂയാസര്‍ കെ.പി എന്നിവര്‍ അറിയിച്ചു. ഫോണ്‍: 4994 222226, 9544322226.Recent News
  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം