updated on:2019-01-08 05:41 PM
മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പുല്ലുവിലയെന്ന്; ചെങ്കള പഞ്ചായത്ത് അസി. എഞ്ചിനീയര്‍ക്ക് സ്ഥലം മാറ്റം

www.utharadesam.com 2019-01-08 05:41 PM,
ചെര്‍ക്കള: സാമ്പത്തിക വര്‍ഷം അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന സമയമായതിനാല്‍ മാര്‍ച്ച് 31 വരെ നിര്‍വ്വഹണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം മറികടന്ന് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറെ സ്ഥലം മാറ്റിയതായി പരാതി.
ഡിസംബര്‍ 27ന് മന്ത്രിയുടെ റിവ്യൂ മീറ്റിംഗില്‍ നിര്‍ദ്ദേശമുണ്ടായി ഒരാഴ്ച കഴിയുന്നതിന് മുമ്പേയാണ് ജില്ലയില്‍ ഏറ്റവും തിരക്കേറിയതും ഏറ്റവും കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതുമായ ചെങ്കള പഞ്ചായത്തിലെ അസി. എഞ്ചിനീയര്‍ ജോണി ജെ. ബോസ്‌കോയെ സ്ഥലം മാറ്റിയത്.
അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് സ്ഥലം മാറ്റം കിട്ടിയ വിവരം വിടുതല്‍ നല്‍കിയ ശേഷമാണ് പഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതിയും അറിഞ്ഞത്. പഞ്ചായത്ത് പ്രസിഡണ്ടിനോടോ ബന്ധപ്പെട്ട വകുപ്പു മേധാവികളോടോ കൂടിയാലോചിക്കാതെ നടപ്പുസാമ്പത്തിക വര്‍ഷം അവസാന ഘട്ടത്തില്‍ അസി. എഞ്ചിനീയര്‍ക്ക് ഇരുചെവിയറിയാതെ വിടുതല്‍ ഉത്തരവ് നല്‍കിയ കാസര്‍കോട് ബ്ലോക്ക് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
ഇതിനെതിരെ ചെങ്കള പഞ്ചായത്ത് ഭരണസമിതി അടിയന്തിര യോഗം ചേരുകയും സമര പരിപാടികളുമായി മുന്നോട്ട് പോവുന്നതിന് തീരുമാനമെടുക്കുകയും ചെയ്തു. ഭരണസമിതി അംഗങ്ങള്‍ പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു.
അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം ജില്ലാ കലക്ടര്‍ക്കും ജില്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും പരാതി നല്‍കി.
ജില്ലയിലെ പദ്ധതി പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുന്നത് ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥലം മാറ്റമാണെന്ന റിവ്യൂ മീറ്റിംഗിലെ വ്യാപക പരാതിയെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.Recent News
  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം