updated on:2019-01-06 07:18 PM
ഇസ്ലാം സ്ത്രീകള്‍ക്ക് മഹത്തായ സ്ഥാനം നല്‍കിയ മതം -കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍

www.utharadesam.com 2019-01-06 07:18 PM,
എരിയപ്പാടി: ലോകത്ത് സ്ത്രീകള്‍ക്ക് മഹത്തായ സ്ഥാനം നല്‍കിയ മതമാണ് ഇസ്ലാമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കിംഗ് കാനോത്ത് സമൂഹവിവാഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുത്ത് നിര്‍ധന കുടുംബങ്ങളുടെ പ്രയാസം അകറ്റുന്നതില്‍ കിംഗ്‌സ്സ്റ്റാര്‍ പോലുള്ള ക്ലബ്ബുകള്‍ നടത്തുന്ന സേവനങ്ങള്‍ മഹത്തരമാണ്. ഏതൊരു സദുദ്യമത്തിനിറങ്ങുമ്പോഴും ആക്ഷേപങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടായേക്കാം അവയൊന്നും കാര്യമാക്കാതെ നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ സജീവ ശ്രദ്ധ പതിപ്പിച്ച് ജീവിക്കണമെന്നും കാന്തപുരം പറഞ്ഞു.
ആറ് യുവതി യുവാക്കള്‍ക്കാണ് കിംഗ് സ്റ്റാര്‍ വിവാഹ സൗഭാഗ്യം ഒരുക്കിയത്. പാണക്കാട് സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങളും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും നികാഹിന് കാര്‍മികത്വം വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ വൈ.ഐ. അധ്യക്ഷത വഹിച്ചു. പ്രമുഖര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കിംഗ് സ്റ്റാര്‍ പ്രസിഡണ്ട് എ. ബഷീര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം എല്‍ സുലൈഖ, ജില്ലാ പഞ്ചായത്ത് അംഗം മുംതാസ് സമീറ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഖദീജ മഹ്മൂദ്, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ. മഹ്മൂദ് ഹാജി, മുബാറക് മുഹമ്മദ് ഹാജി, ഇബ്രാഹിം ചെര്‍ക്കള, എസ്.എ. മൊയ്തീന്‍, ഹാഫിസ് ഖാദര്‍ അസ്സന്‍ എരിയപ്പാടി, ശെരീഫ് കരിപ്പൊടി, എസ്.ഐ. വിനോദ് കുമാര്‍, മുഹമ്മദ് കുഞ്ഞി എരിയപ്പാടി, ജാഫര്‍ ഖാസി, ഹസൈനാര്‍ എര്‍മാളം, എന്‍.എ. ഹമീദ്, ഹുസൈന്‍ എരിയാല്‍, സുശീല ടീച്ചര്‍ എന്നിവരെ ആദരിച്ചു. മുഹമ്മദ് കുഞ്ഞി എരിയപ്പാടി സ്വാഗതവും ഔഫ് ഇ.എ. നന്ദിയും പറഞ്ഞു.Recent News
  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു