updated on:2019-01-06 06:56 PM
താജുല്‍ ഉലമാ, നൂറുല്‍ ഉലമാ സ്മരണയില്‍ ആണ്ട് നേര്‍ച്ചക്ക് സഅദിയ്യയില്‍ പരിസമാപ്തി

www.utharadesam.com 2019-01-06 06:56 PM,
ദേളി: താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍, നൂറുല്‍ ഉലമ എം.എ അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍ ആണ്ട് നേര്‍ച്ചയുടെ ഭാഗമായി ദേളി സഅദിയ്യയില്‍ രണ്ട് ദിവസങ്ങളിലായി നടന്നുവന്ന പരിപാടിക്കള്‍ക്ക് പരിസമാപ്തി. സമാപന ദുആ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചു.
സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷതവഹിച്ചു. സമസ്ത പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. എം. അലിക്കുഞ്ഞി മുസ്ല്യാര്‍ ഷിറിയ ആമുഖ പ്രഭാഷണവും ബേക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ മുഖ്യാതിഥിയായിരുന്നു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ത്വാഹാ ബാഫഖി, സയ്യിദ് ഇസ്മായില്‍ ഹാദീ തങ്ങള്‍ പാനൂര്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞമ്പാറ, സയ്യിദ് ജമലുല്ലൈലി തങ്ങള്‍, കെ.പി.എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ഷാഫി തങ്ങള്‍ വളപട്ടണം, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ആദൂര്‍, മഞ്ഞനാടി അബ്ബാസ് മുസ്ല്യാര്‍, എ.പി അബ്ദുല്ല മുസ്ല്യാര്‍ മാണിക്കോത്ത്, കെ.പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം, വി.പി.എം ഫൈസി വില്യാപള്ളി, ഹസന്‍ മുസ്ല്യാര്‍ വയനാട്, അബ്ദുല്‍ ഹമീദ് മുസ്ല്യാര്‍ മാണി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ല്യാര്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഗഫാര്‍ സഅദി, ബാപ്പുട്ടി ദാരിമി, കെ.കെ.എം സഅദി, മര്‍സൂഖ് സഅദി, കല്ലട്ര മാഹിന്‍ ഹാജി, പി.ബി അഹമദ്, എം.ടി.പി അബ്ദുല്‍റഹ്മാന്‍ ഹാജി, നൂറ് മുഹമ്മദ് ഹാജി, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, ഷാഫി ഹാജി കീഴൂര്‍ പ്രസംഗിച്ചു. കെ.പി ഹുസൈന്‍ സഅദി സ്വാഗതവും ഇസ്മായില്‍ സഅദി നന്ദിയും പറഞ്ഞു.Recent News
  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു