updated on:2019-01-05 06:49 PM
സഅദിയ്യയില്‍ താജുല്‍ ഉലമാ, നൂറുല്‍ ഉലമാ ആണ്ട് നേര്‍ച്ചക്ക് കൊടിയുയര്‍ന്നു

www.utharadesam.com 2019-01-05 06:49 PM,
ദേളി: ജാമിഅ സഅദിയ്യ അറബിയ്യയില്‍ താജുല്‍ ഉലമാ, നൂറുല്‍ ഉലമാ ആണ്ട് നേര്‍ച്ചക്ക് സയ്യിദ് ഇസ്മായില്‍ ഹാദീ തങ്ങള്‍ പാനൂര്‍ പതാക ഉയര്‍ത്തലോടെ തുടക്കം കുറിച്ചു. താജുല്‍ ഉലമാ മഖ്ബറ സിയാറത്തിന് സയ്യിദ് മുഹമ്മദ് ഷാഫി തങ്ങള്‍ ബാഅലവി വളപട്ടണം നേതൃത്വം നല്‍കി. നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തിന് സയ്യിദ് അബ്ദുല്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കി. കെ.കെ ഹുസൈന്‍ ബാഖവി, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മാഹിന്‍ ഹാജി കല്ലട്ര, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എം.എ അബ്ദുല്‍ വഹാബ്, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ഫ്രീ കുവൈത്ത് അബ്ദുല്ല ഹാജി, നൂറ് മുഹമ്മദ് ഖത്തര്‍, അബ്ദുല്‍റഹ്മാന്‍ കല്ലായി, സത്താര്‍ ചെമ്പരിക്ക, ഇസ്മായില്‍ സഅദി പാറപ്പള്ളി, കരീം തളങ്കര, മുഹമ്മദ് പൈചാര്‍, സി.എച്ച് ഇഖ്ബാല്‍ ബേവിഞ്ച, അബ്ദുല്ല ഹാജി കളനാട്, ഷാക്കിര്‍ ബാഖവി മമ്പാട്, ഹനീഫ് അനീസ്, ബി.കെ മുഹമ്മദ് ഹാജി പൂച്ചക്കാട്, മദനി ഹമീദ്, സിദ്ധീഖ് സഖാഫി ആവളം, അഹ്മദ് മൗലവി കുണിയ, അബ്ദുല്‍ ഖാദര്‍ ഹാജി ചട്ടഞ്ചാല്‍, അബ്ദുല്‍ റഹ്മാന്‍ തോട്ടം, മൊയ്തീന്‍ പനേര, ഹസൈനാര്‍ സഖാഫി കുണിയ, അബ്ദുല്ല സഅദി ചിയ്യൂര്‍, കരീം സഅദി മുട്ടം, ഇസ്മായില്‍ എം.ടി. പി സംബന്ധിച്ചു. സമ്മേളനം എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് അത്വാഉള്ള തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. കുടുംബ സംഗമം കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്തു. സഅദി പണ്ഡിത സമ്മേളനം ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. മൗലീദ് സംഗമത്തില്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തും. സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. 5 മണിക്ക് സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ആമുഖ പ്രഭാഷണവും ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണവും നടത്തും. പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. കര്‍ണാടക മന്ത്രി യു. ടി ഖാദര്‍ മുഖ്യാഥിതിയായിരിക്കും.Recent News
  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം