updated on:2019-01-05 06:09 PM
ആലിയയില്‍ നിര്‍ഭയ പരിശീലനം നടത്തി

www.utharadesam.com 2019-01-05 06:09 PM,
പരവനടുക്കം: സാമൂഹ്യ, വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ പെണ്‍കുട്ടികളുടെ മുന്നേറ്റം പ്രതീക്ഷ പകരുന്നതാണെന്ന് കാസര്‍കോട് എ.എസ്.പി. ശില്‍പ ഡി. ഐ.പി.എസ്. പറഞ്ഞു. വെല്ലുവിളി നിറഞ്ഞ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അനാവശ്യ ഇടപെടലുകളും അക്രമവും ചെറുക്കാന്‍ സ്ത്രീകള്‍ സ്വയം പ്രതിരോധ പരിശീലനം കരസ്ഥമാക്കേണ്ടത് അനിവാര്യതയാണ്. ആലിയാ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍, ആലിയ അക്കാദമി, വിമന്‍സ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ നിര്‍ഭയ ദ്വിദിന സ്വയം പ്രതിരോധ സുരക്ഷാ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ആലിയ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എഞ്ചി: സി. എച്ച്. മുഹമ്മദ് സ്വാഗതം പറഞ്ഞു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.വി. മനോജ് അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് മെമ്പര്‍ കെ. ഗീതാ ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. സി.ഇ.ഒ. ബിശ്‌റുദ്ദീന്‍ ശിര്‍ഖി മുഖ്യ പ്രഭാഷണം നടത്തി. എസ്.ഐമാരായ അജിത് കുമാര്‍ പി., ബിവീഷ് കെ., ആലിയ മാനേജിംഗ് കമ്മിറ്റി ട്രഷറര്‍ അബ്ദുല്ല മീത്തല്‍, കണ്‍വീനര്‍ ഹസന്‍ മാങ്ങാട്, ആലിയ അക്കാദമി പ്രിന്‍സിപ്പാള്‍ ടി.കെ. മുഹമ്മദലി, പി.ടി.എ. പ്രസിഡണ്ട് ടി.കെ. സിറാജുദ്ദീന്‍, ചന്ദ്രഗിരി ക്ലബ് പ്രസിഡണ്ട് അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, ഉദയകുമാര്‍ പെരിയ എന്നിവര്‍ സംസാരിച്ചു. ജനമൈത്രി കോര്‍ഡിനേറ്റര്‍ രാജീവന്‍ കെ.പി.ബി. നന്ദി പറഞ്ഞു. പ്രത്യേകപരിശീലനം സിദ്ധിച്ച സംസ്ഥാന പൊലീസ് സേനയിലെ വനിതാ ഓഫീസര്‍മാര്‍ നിര്‍ഭയ പരിശീലനത്തിന് നേതൃത്വം നല്‍കുന്നു. സമാന്തരമായി ആണ്‍കുട്ടികള്‍ക്ക് നടത്തുന്ന കരുത്ത് പരിപാടിയില്‍ ദുരന്ത നിവാരണം എന്ന വിഷയത്തില്‍ ഫയര്‍ ഓഫീസര്‍ മനോഹരനും നേതൃത്വം എന്ന വിഷയത്തില്‍ പി. മുഹമ്മദ് നിസാറും ക്ലാസെടുത്തു.Recent News
  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും

  ഐ.എ.ഡിയുടെ ചികിത്സാരീതി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പരിഗണനയില്‍-പത്മശ്രീ വൈദ്യ രാജേഷ്

  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍