updated on:2018-12-31 07:26 PM
കാഴ്ച-18 സാംസ്‌കാരിക, കലാ സദസ്സൊരുക്കി

www.utharadesam.com 2018-12-31 07:26 PM,
കാസര്‍കോട്: കാസര്‍കോട് കലാ സാംസ്‌കാരിക വേദിയുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് കാഴ്ച-18 എന്ന പേരില്‍ സാംസ്‌കാരിക സമ്മേളനവും ആദരിക്കല്‍ ചടങ്ങും കലാ പരിപാടികളും സംഘടിപ്പിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി മുഖ്യാതിഥിയായിരുന്നു. വേദി പ്രസിഡണ്ട് നെപ്റ്റിയൂണ്‍ ചൗക്കി അധ്യക്ഷത വഹിച്ചു. ഗോപി കുറ്റിക്കോല്‍, ജാബിര്‍ സുല്‍ത്താന്‍ പ്രസംഗിച്ചു. സിനിമാ സംവിധായകന്‍ കൃഷ്ണന്‍ മുന്നാട്, പരിസ്ഥിതി ഛായാഗ്രഹകനും ഗണിത ശാസ്ത്ര പരിശീലകനുമായ കൃഷ്ണദാസ് പലേരി, യക്ഷഗാന സംവിധായകനും നടനുമായ വെങ്കിട്ടരമണഹൊള്ള എന്നിവരെ ആദരിച്ചു. പ്രതിഭാ പുരസ്‌കാരം പ്രശസ്ത കലാകാരന്‍ ഹരി ശില്‍പ്പി ചെര്‍ക്കപ്പാറക്ക് സമ്മാനിച്ചു. തുടര്‍ന്ന് ഫ്‌ളവേര്‍സ് കോമഡി ഉത്സവ്, വൊഡാവോണ്‍ കോമഡി സ്റ്റാര്‍സ് കലാകാരന്മാര്‍ അവതരിപ്പിച്ച ഹാര്‍ട്ട് ഓഫ് നൈറ്റ് മേഗാ ഷോയും കാസര്‍കോട്ടെ കലാകാരന്മാര്‍ അവതരിപ്പിച്ച വിവിധ പരിപാടികളും അരങ്ങേറി.



Recent News
  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം