updated on:2018-12-31 06:49 PM
ഒപ്പരം ഇന്ന്; ഒരേ മനസ്സോടെ കാസര്‍കോട് ഒത്തുചേരുന്നു

www.utharadesam.com 2018-12-31 06:49 PM,
കാസര്‍കോട്: ജില്ലാ ഭരണകൂടത്തിന്റെയും കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ഇന്ന് സന്ധ്യക്ക് കാസര്‍കോട് പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഒപ്പരം'19 പുതുവര്‍ഷാഘോഷത്തിന്റെ പ്രചരണാര്‍ത്ഥം തൃക്കരിപ്പൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് സൈക്കിള്‍ റാലി നടത്തി. കാസര്‍കോട് പെഡലേര്‍സാണ് റാലി നടത്തിയത്. തൃക്കരിപ്പൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. പാരീസില്‍ നടക്കുന്ന അന്തര്‍ ദേശീയ സൈക്ലിംഗ് മാരത്തോണിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇംതിയാസ് അഹമ്മദും, രതീഷ് അമ്പലത്തറ, ഇബ്രാഹിം പി.എം.സി, അസീം, റനീസ്, ഡോ. ജോസഫ് വര്‍ക്കി, ഡോ. സൂരജ് നമ്പ്യാര്‍, ശ്രീജിത്ത്, സുലൈമാന്‍, സുനൈസ്, രാഹുല്‍രാഘവന്‍, സുമേഷ് എന്നിവരുമാണ് സൈക്കിള്‍ റാലിയില്‍ അണിനിരന്നത്. കാസര്‍കോട് കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബുവിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലിക്ക് സ്വീകരണം നല്‍കി. ഇന്ന് 6 മണിക്ക് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ രംഗപൂജയോടെ പുതുവത്സരാഘോഷത്തിന് തുടക്കം കുറിക്കും. കാസര്‍കോടിന്റെ വിവിധ കലാരൂപങ്ങളുടെ പ്രദര്‍ശനത്തിനൊടുവില്‍ അമതന്‍ ബാന്റിന്റെ മ്യൂസിക് ബാന്റ് ഉണ്ടാവും. പുതുവര്‍ഷം പിറക്കുന്നതിന് മുന്നോടിയായി വെറുപ്പന്‍ എന്ന പ്രതീകത്തെ കത്തിക്കും. ഔപചാരികമായ ചടങ്ങുകള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും മന്ത്രി ഇ. ചന്ദ്രശേഖരന്‍, എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, നഗരസഭ അധ്യക്ഷ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സെലിബ്രിറ്റി താരമായി സിനിമാനടി ശ്രീവിദ്യാനായര്‍ പങ്കെടുക്കും.Recent News
  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും

  ഐ.എ.ഡിയുടെ ചികിത്സാരീതി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പരിഗണനയില്‍-പത്മശ്രീ വൈദ്യ രാജേഷ്

  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍