updated on:2018-12-03 06:24 PM
ഗ്രാന്റ് ബുര്‍ദ മജ്‌ലിസോടെ എസ്.വൈ.എസ്. നബിദിന കാമ്പയിന്‍ സമാപിച്ചു

www.utharadesam.com 2018-12-03 06:24 PM,
കാസര്‍കോട്: എസ്.വൈ.എസ് നബിദിന കാമ്പയിന്‍ സമാപിച്ചു. നുള്ളിപ്പാടിയില്‍ പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ നടന്ന നബിദിന സമ്മേളനവും ഗ്രാന്റ് ബുര്‍ദ്ദ മജ്‌ലിസോടുകൂടിയാണ് കാമ്പയിന്‍ സമാപിച്ചത്. പ്രത്യേകം ട്രൈനിംഗ് ലഭിച്ച ജില്ലയിലെ ദര്‍സ്-അറബിക് കോളേജുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടെ ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് ബുര്‍ദ്ദ ആസ്വാദന മജ്‌ലിസിന് നേതൃത്വം നല്‍കിയത്. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിറങ്ങിയ ഗ്രാന്റ് ബുര്‍ദ്ദ മജ്‌ലിസില്‍ സംബന്ധിക്കാന്‍ നിരവധി വിശ്വാസികളാന്‍ എത്തിയത്. മെഹ്ഫിലേ അഹ്‌ലുബൈത്ത്, ടേബിള്‍ ടോക്ക്, മീലാദ് റാലി, മൗലീദ് മുസാബഖ, മെഹ്മാനെ മൗലിദ് തുടങ്ങിയവ ക്യാമ്പയിന്റെ ഭാഗമായി നടന്നു. സമാപന ചടങ്ങിന് മുന്നോടിയായി എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. ജില്ല പ്രസിഡണ്ട് സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര അധ്യക്ഷത വഹിച്ചു. സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് എം.എസ് തങ്ങള്‍ മദനി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ജന.സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി സ്വാഗതം പറഞ്ഞു. മാണിയൂര്‍ അഹമദ് മുസ്ലിയാര്‍ കൂട്ട പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. യു. എം അബ്ദുല്‍റഹ്മാന്‍ മൗലവി, എം.എ ഖാസിം മുസ്ലിയാര്‍, ഖാസി ഇ.കെ മഹമൂദ് മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.Recent News
  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍