like this site? Tell a friend |
updated on:2018-12-03 06:12 PM
വൈസനിയം സ്നേഹയാത്രക്ക് ഉജ്വല തുടക്കം
![]() www.utharadesam.com 2018-12-03 06:12 PM, മഞ്ചേശ്വരം: മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന സ്നേഹ യാത്രക്ക് മഞ്ചേശ്വരം ഹൊസങ്കടിയില്‍ ഉജ്ജ്വല തുടക്കം. മാനവിക ഐക്യവും മത സൗഹാര്‍ദവും ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 'സ്നേഹ കൈരളിക്കായ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന വൈസനിയം സ്നേഹ യാത്ര അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ മഅ്ദിന്‍ ചെയര്‍മാനും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി, കെ.കെ അഹമദ് കുട്ടി മുസ്ല്യാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപള്ളി, ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, കല്‍ത്തറ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്, എന്‍. അലി അബ്ദുല്ല, മജീദ് കക്കാട്, അബ്ദുല്‍റഷീദ് നരിക്കോട്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ബി.എസ് അബ്ദുല്ല കുഞ്ഞിഫൈസി, ഇബ്രാഹിം ബാഖവി മേല്‍മുറി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുഖാറലി സഖാഫി, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം എന്നിവര്‍ സംബന്ധിച്ചു. യാത്രയുടെ മുന്നോടിയായി മര്‍ഹൂം സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ മഖാം സിയാറത്ത് നടന്നു. തുടര്‍ന്ന് ആയിരങ്ങളുടെ അകമ്പടിയോടെ സ്നേഹ യാത്രയെ ആദ്യ സ്വീകരണ കേന്ദ്രമായ ഹൊസങ്കടിയിലേക്ക് ആനയിച്ചു. ഇന്ന് ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ സ്നേഹ യാത്രക്ക് സ്വീകരണം നല്‍കും. ഉച്ചയ്ക്ക് 2.30ന് ചെര്‍ക്കളയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് മാണിക്കോത്ത് നടക്കുന്ന പരിപാടി ഡോ. വത്സന് പിലിക്കോട് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറ് മണിക്ക് കാലിക്കടവില്‍ നടക്കുന്ന മാനവിക സമ്മേളനം പി. കരുണാകരന് എം.പി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയാകും. യാത്ര നാളെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |