കാസര്‍കോട്: ചെന്നൈ മലയാളി സാംസ്കാരിക കൂട്ടായ്മയായ മലയാളി റിക്രിയേഷന്‍ ക്ലബ്ബിന്റെ 2018ലെ അവാര്‍ഡിന് കാനത്തൂര്‍ സ്വദേശിയും ചെന്നൈയിലെ മാതൃഭൂമി സീനിയര്‍ കറസ്പോണ്ടന്റുമായ പ്രശാന്ത് കാനത്തൂര്‍ അര്‍ഹനായി. പത്രപ്രവര്‍ത്തകനും നാടക കലാകാരനുമായ ജോസ് കടവന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. നാടക രംഗത്തെ സമകാലീന സംഭവങ്ങള്‍ക്ക് പ്രകാശന് കരിവെള്ളൂരും അവാര്‍ഡിനര്‍ഹമായി.
ഡിസംബര്‍ എട്ടിന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന് കെ.എസ് സേതുമാധവന് പുരസ്കാരം സമ്മാനിക്കും.