updated on:2018-11-30 06:25 PM
ബേഡഡുക്ക ഉപതിരഞ്ഞെടുപ്പ്: കുണ്ടംകുഴിയില്‍ സംഘര്‍ഷം; യൂത്ത് കോണ്‍ഗ്രസ് -എസ്.എഫ്.ഐ നേതാക്കള്‍ക്ക് പരിക്ക്

www.utharadesam.com 2018-11-30 06:25 PM,
ബേഡകം: ബേഡഡുക്ക പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിന് ശേഷം കുണ്ടംകുഴിയില്‍ ഇരുവിഭാഗം തമ്മില്‍ സംഘര്‍ഷം.
രണ്ടു പേര്‍ക്ക് പരിക്ക്. യൂത്ത് കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും പെര്‍ലടുക്കം മാര്‍ക്കറ്റിംഗ് സൊസൈറ്റി സെക്രട്ടറിയുമായ ബേഡകത്തെ എ.കെ.രതീഷ് ബാബു (38), എസ്.എഫ്.ഐ ബേഡകം ഏരിയാ പ്രസിഡണ്ടും മുന്നാട് പീപ്പിള്‍സ് കോളേജ് വിദ്യാര്‍ത്ഥിയുമായ വിഷ്ണു ചേരിപ്പാടി (23) എന്നിവര്‍ക്കാണ് പരിക്ക്. ഇന്നലെ നടന്ന ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്. തിരഞ്ഞെടുപ്പിന് ശേഷം പോളിംഗ് ബൂത്തായ കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറിന് സമീപം നിര്‍ത്തിയിട്ട തന്റെ കാറില്‍ കയറുമ്പോള്‍ ഒരു സംഘം വന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് രതീഷ് ബാബു പറഞ്ഞു. കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് നാശനഷ്ടമുണ്ടാക്കിയതായും പറഞ്ഞു. ബൂത്ത് ഏജന്റായിരുന്നു രതീഷ് ബാബു. സി.പി.എം.പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ തടഞ്ഞ വൈരാഗ്യത്തിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് രതീഷ് ബാബു പറഞ്ഞു.
തലക്കും കൈക്കും പരിക്കേറ്റ രതീഷ് ബാബുവിനെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന പോളിംഗ് ബൂത്തിന് സമീപം നിന്ന തന്നെ പ്രകോപനമില്ലാതെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രതീഷ് ബാബു ആയുധവുമായി അക്രമിക്കുകയായിരുന്നെന്ന് വിഷ്ണു പറഞ്ഞു. തലക്കും കൈക്കും പരിക്കേറ്റ വിഷ്ണുവിനെ ചെങ്കള ഇ.കെ.നായനാര്‍ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.Recent News
  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍