updated on:2018-11-29 06:50 PM
സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ ക്ലാസില്‍ കയറണമെങ്കില്‍ 6000 വീതം നല്‍കണമെന്ന് കോളേജ് അധികൃതര്‍; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

www.utharadesam.com 2018-11-29 06:50 PM,
കാഞ്ഞങ്ങാട്: സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ ക്ലാസില്‍ കയറണമെങ്കില്‍ 6000 രൂപ വീതം നല്‍കണമെന്ന കോളേജ് അധികൃതരുടെ നിര്‍ദ്ദേശം വിവാദമാകുന്നു.
കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ കോളേജിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇങ്ങനെയൊരു നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. കോളേജില്‍ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനം നടന്നതിന്റെ പേരിലാണ് അധികൃതര്‍ കടുത്ത നിലപാട് സ്വീകരിച്ചതെന്നാണ് അറിയുന്നത്. സംഘട്ടനം കോളേജിന് പേരു ദോഷമുണ്ടാക്കിയെന്നും അതിനാല്‍ ഇതിലുള്‍പ്പെട്ട ഓരോ വിദ്യാര്‍ത്ഥിയും 6000 രൂപ വീതം നല്‍കിയ ശേഷം ക്ലാസില്‍ കയറിയാല്‍ മതിയെന്നും അധികൃതര്‍ അറിയിക്കുകയായിരുന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതരുടെ കടുംപിടുത്തം തിരിച്ചടിയായിരിക്കുകയാണ്. ക്ലാസില്‍ കയറാനാകാത്തതിനാല്‍ ഇവരുടെ പഠനവും പ്രതി സന്ധിയിലായി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ സ്വാഭാവികമാണെന്നും ഇതിന്റെ പേരില്‍ സസ്‌പെന്‍ഷനും താക്കീതും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങുന്നത് വിചിത്രമായ നടപടിയാണെന്നുമാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
മറ്റൊരു വിദ്യാഭ്യാസസ്ഥാപനത്തിലും കേട്ടുകേള്‍വിയില്ലാത്ത കാഞ്ഞങ്ങാട്ടെ കോളേജിലെ നടപടികള്‍ ഒരു വിധത്തിലും അംഗീകരിക്കാനാകില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.Recent News
  'വികസനം പറയാനില്ലാതെ മോദി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു'

  അക്രമ രാഷ്ട്രീയത്തില്‍ നിന്ന് കാസര്‍കോട് വികസനത്തിലേക്ക് വളരണം- നളിന്‍കുമാര്‍ കട്ടീല്‍

  മോദി പ്രധാനമന്ത്രി സ്ഥാനത്തിന്റെ വില തിരിച്ചറിയണം -പിണറായി

  വെല്‍ഫിറ്റ് കുടിവെള്ള വിതരണം ഏഴാം വര്‍ഷവും

  നെല്ലിക്കട്ട അല്‍നൂര്‍ ഇസ്‌ലാമിക് അക്കാദമി വാര്‍ഷികത്തിന് സമാപനം

  ജില്ലയിലെ സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം നാളെ

  യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹ വ്യാഴം

  വോട്ടോട്ടം ആവേശകരമായി

  രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത് തിരിച്ചടി ഭയന്ന് -കോടിയേരി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  മോഡിയേയും അമിത്ഷായേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം -ബൃന്ദ കാരാട്ട്

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അമാന്തം -കേന്ദ്രമന്ത്രി

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു