updated on:2018-11-25 06:24 PM
ഭര്‍ത്താവിന്റെ ദുരൂഹ മരണം അന്വേഷിക്കണം; വധഭീഷണിയാല്‍ ജീവിക്കാന്‍ കഴിയുന്നില്ലെന്ന് ഭാര്യയും മക്കളും

www.utharadesam.com 2018-11-25 06:24 PM,
കാസര്‍കോട്: കരാറുകാരന്‍ കുണ്ടംകുഴിയിലെ മുജീബ് റഹ്മാന്റെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും പൊലീസില്‍ പരാതി പറഞ്ഞതിന്റെ പേരില്‍ തങ്ങളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഭാര്യയും കുടുംബവും പറയുന്നു. റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവില്‍ ഭര്‍ത്താവിന്റെ ലക്ഷകണക്കിന് രൂപയും സ്വത്തും തട്ടിയെടുത്ത ശേഷം കോഴിക്കോട് ലോഡ്ജിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി ആത്മഹത്യയാക്കി മാറ്റിയെന്നുമാണ് ആരോപണം. പണം കൈമാറുമ്പോള്‍ എഗ്രിമെന്റ് തയ്യാറാക്കിയിരുന്നു.
വരാപ്പുഴ പീഡന കേസിലെ പ്രതി ചിമ്മിണി ഹനീഫയാണ് ഭര്‍ത്താവിനെ ചതിച്ചതെന്നും പണവും സ്വത്തും അപഹരിച്ചതെന്നും മുജീബ് റഹ്മാന്റെ ഭാര്യ ബി.എം കൗലത്ത് ബീവി ആരോപിച്ചു. ഭര്‍ത്താവുമായി പരിചയമുണ്ടായിരുന്ന ഇയാള്‍ പീഡന കേസിലെ പ്രതിയാണെന്ന് അറിയുന്നത് പിന്നീടാണ്.
റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനായി 200 പവനോളം സ്വര്‍ണ്ണവും 41 ലക്ഷത്തോളം രൂപയും ഹനീഫ തട്ടിയെടുത്തുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും ഹനീഫയുടെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നില്ലത്രെ.
ഇതേ തുടര്‍ന്ന് ജില്ലാ പൊലീസ് ചീഫിനും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
ഭര്‍ത്താവിന്റെ പരിചയക്കാരനായി എത്തിയ ഹനീഫക്ക് കുടുംബം വകയായി ലഭിച്ച 14 ഏക്കര്‍ സ്ഥലം വിറ്റുകിട്ടിയ പണം നല്‍കിയിരുന്നു. മൊത്തം 57 ലക്ഷം രൂപ നല്‍കിയെന്ന് യുവതി പറയുന്നു. ആലത്തിന് കടവ് തോട്ടത്തിലെ സ്ഥലം വിറ്റ് പാണത്തൂര്‍ പോയി സ്വാമി എന്നുവിളിക്കുന്ന ആളോട് സ്ഥലം വാങ്ങി ഭാര്യയുടെയും സഹോദരന്റെയും പേരില്‍ എഴുതിവെപ്പിച്ചു. ഇത് ചോദിക്കാന്‍ ചെന്ന മുജീബ് റഹ്മാനെ തോക്ക് കാണിച്ചു ഭീഷണിപ്പെടുത്തുകയും ഗുണ്ടകളെ വിട്ട് തല്ലിക്കുകയും ചെയ്തിരുന്നു. മാനസികമായി തളര്‍ന്ന ഭര്‍ത്താവ് ചികിത്സ തേടുകയായിരുന്നു. 2017 ഡിസംബര്‍ 25 ന് വീട്ടില്‍ നിന്ന് പോയ മുജീബിനെ കഴിഞ്ഞ ജനുവരി 13 ന് ആണ് കോഴിക്കോട് ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പിന്നീട് പണവും സ്വര്‍ണ്ണവും ചോദിച്ച തന്നെ വീട്ടില്‍ കയറി ഹനീഫയും ആളുകളും തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സഹോദരന്‍ ബാദുഷയെ പാലക്കുന്നില്‍ വെച്ച് തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ചതായും തന്റെ കുടുംബാംഗങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും ഭാര്യ പറയുന്നു.
അധികൃതര്‍ ഇക്കാര്യത്തില്‍ നടപടി എടുക്കുന്നില്ലെങ്കില്‍ കുട്ടികളുമായി കലക്ട്രേറ്റിന് മുന്നില്‍ നിരാഹാരം കിടക്കുമെന്നും കൗലത്ത് ബീവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സഹോദരന്‍ ബാദുഷ, മകള്‍ സിയാ ഫാത്തിമ എന്നിവരും എത്തിയിരുന്നു.Recent News
  വോട്ടോട്ടം ആവേശകരമായി

  രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത് തിരിച്ചടി ഭയന്ന് -കോടിയേരി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  മോഡിയേയും അമിത്ഷായേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം -ബൃന്ദ കാരാട്ട്

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അമാന്തം -കേന്ദ്രമന്ത്രി

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

  രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു

  ജനറല്‍ ആസ്പത്രിക്ക് സിപാപ് മെഷീന്‍ നല്‍കി കെ.ഇ.എ കുവൈത്തിന്റെ കൈത്താങ്ങ്

  ഇബാദ് തുപ്പക്കല്‍ നിര്‍മ്മിച്ച വീട് കൈമാറി

  പൊതുമേഖല നമ്മുടെ ശക്തിയും ചൈതന്യവും -ഷാജി എന്‍. കരുണ്‍

  സോളാര്‍ പാര്‍ക്ക് അധികാരികള്‍ വാക്ക് പാലിച്ചില്ല; നാട്ടുകാര്‍ റോഡ് അറ്റകുറ്റപ്പണി തടഞ്ഞു