updated on:2018-11-25 06:08 PM
ഷാനവാസ് മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച നേതാവ്-കെ.പി.കുഞ്ഞിക്കണ്ണന്‍

www.utharadesam.com 2018-11-25 06:08 PM,
കാഞ്ഞങ്ങാട്: ഡി.സി.സിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് എം.ഐ. ഷാനവാസ് എം.പിയുടെ നിര്യാണത്തില്‍ ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയില്‍ സര്‍വ്വകക്ഷി അനുശോചന യോഗം നടത്തി. രാഷ്ടീയ രംഗത്തെ മൂല്യങ്ങള്‍ കെടാതെ സൂക്ഷിച്ച മികച്ച വ്യക്തിത്വത്തിനുടമയായിരുന്നു എം.ഐ. ഷാനവാസെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ അനുസ്മരിച്ചു.
സര്‍വക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എം. അസിനാര്‍ സ്വാഗതം പറഞ്ഞു. കെ. വേലായുധന്‍ (ബി.ജെ.പി), ബങ്കളം കുഞ്ഞികൃഷ്ണന്‍ (സി.പി.ഐ), എം.പി.എം. ജാഫര്‍ (ലീഗ്), കുര്യാക്കോസ് പ്ലാപ്പറമ്പില്‍ (കേരളാകോണ്‍ഗ്രസ്-എം), വി. കമ്മാരന്‍ (സി.എം.പി), എ.വി. രാമകൃഷ്ണന്‍, അബ്രഹാം തോണക്കര, സി.വി. തമ്പാന്‍, പി.എ. അഷ്‌റഫ്അലി, കെ.വി. ഗംഗാധരന്‍, അഡ്വ. എം.സി. ജോസ്, പി.കെ. ഫൈസല്‍, പി.വി. സുരേഷ്, വിനോദ്കുമാര്‍ പള്ളയില്‍ വീട്, ഹരീഷ് പി.നായര്‍, കരുണ്‍ താപ്പ, ഗീതാകൃഷ്ണന്‍, എം. കുഞ്ഞമ്പുനമ്പ്യാര്‍, ഡി.വി. ബാലകൃഷ്ണന്‍, ബാബു, രമേശന്‍ കരുവാച്ചേരി, പത്മരാജന്‍ ഐങ്ങോത്ത്, എം. കുഞ്ഞികൃഷ്ണന്‍, ബി.സുകുമാരന്‍ സംസാരിച്ചു.Recent News
  'വികസനം പറയാനില്ലാതെ മോദി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു'

  അക്രമ രാഷ്ട്രീയത്തില്‍ നിന്ന് കാസര്‍കോട് വികസനത്തിലേക്ക് വളരണം- നളിന്‍കുമാര്‍ കട്ടീല്‍

  മോദി പ്രധാനമന്ത്രി സ്ഥാനത്തിന്റെ വില തിരിച്ചറിയണം -പിണറായി

  വെല്‍ഫിറ്റ് കുടിവെള്ള വിതരണം ഏഴാം വര്‍ഷവും

  നെല്ലിക്കട്ട അല്‍നൂര്‍ ഇസ്‌ലാമിക് അക്കാദമി വാര്‍ഷികത്തിന് സമാപനം

  ജില്ലയിലെ സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം നാളെ

  യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹ വ്യാഴം

  വോട്ടോട്ടം ആവേശകരമായി

  രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത് തിരിച്ചടി ഭയന്ന് -കോടിയേരി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  മോഡിയേയും അമിത്ഷായേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം -ബൃന്ദ കാരാട്ട്

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അമാന്തം -കേന്ദ്രമന്ത്രി

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു