updated on:2018-10-06 07:50 PM
ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

www.utharadesam.com 2018-10-06 07:50 PM,
കാഞ്ഞങ്ങാട്: നാടിന് അക്ഷരവെളിച്ചം പകര്‍ന്ന ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിനു വഴിമാറുന്നു. പള്ളിക്കര പഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി ആന്റ് വായനശാലയാണ് ഹോമിയോ ക്ലിനിക്കിനും മറ്റു സ്ഥാപനങ്ങള്‍ക്കുമായി വഴിമാറുന്നത്. ഇതോടെ സ്‌പെഷല്‍ ഗ്രേഡ് പദവിയുള്ള പഞ്ചായത്തിലെ ഏക ലൈബ്രറി ഇല്ലാതാകുമെന്നു സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നു.
നിലവില്‍ ഒരു ഇംഗ്ലീഷ് പത്രമടക്കം കുറച്ച് ആനുകാലികങ്ങള്‍ മാത്രമാണ് ഇവിടെ ലഭിക്കുന്നത്. ഉണ്ടായിരുന്ന ലൈബ്രേറിയന്‍ മറ്റൊരു ജോലി കിട്ടി പോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. പിന്നീട് കുറച്ചുകാലം ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് താല്‍ക്കാലിക ചുമതല നല്‍കി. ഇദ്ദേഹം ജോലിയില്‍ നിന്നു വിരമിച്ചതോടെ ഗ്രന്ഥശാല പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ഗ്രന്ഥാലയത്തെ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് രാജേഷ് പള്ളിക്കര അറിയിച്ചു. സമാന ചിന്താഗതിയുള്ള യുവജന സംഘടനകളുമായി സഹകരിച്ചു പൊതുവേദിക്ക് അവസരമൊരുക്കുമെന്നും അറിയിച്ചു.



Recent News
  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി