updated on:2018-10-06 07:50 PM
ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

www.utharadesam.com 2018-10-06 07:50 PM,
കാഞ്ഞങ്ങാട്: നാടിന് അക്ഷരവെളിച്ചം പകര്‍ന്ന ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിനു വഴിമാറുന്നു. പള്ളിക്കര പഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി ആന്റ് വായനശാലയാണ് ഹോമിയോ ക്ലിനിക്കിനും മറ്റു സ്ഥാപനങ്ങള്‍ക്കുമായി വഴിമാറുന്നത്. ഇതോടെ സ്‌പെഷല്‍ ഗ്രേഡ് പദവിയുള്ള പഞ്ചായത്തിലെ ഏക ലൈബ്രറി ഇല്ലാതാകുമെന്നു സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നു.
നിലവില്‍ ഒരു ഇംഗ്ലീഷ് പത്രമടക്കം കുറച്ച് ആനുകാലികങ്ങള്‍ മാത്രമാണ് ഇവിടെ ലഭിക്കുന്നത്. ഉണ്ടായിരുന്ന ലൈബ്രേറിയന്‍ മറ്റൊരു ജോലി കിട്ടി പോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. പിന്നീട് കുറച്ചുകാലം ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് താല്‍ക്കാലിക ചുമതല നല്‍കി. ഇദ്ദേഹം ജോലിയില്‍ നിന്നു വിരമിച്ചതോടെ ഗ്രന്ഥശാല പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ഗ്രന്ഥാലയത്തെ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് രാജേഷ് പള്ളിക്കര അറിയിച്ചു. സമാന ചിന്താഗതിയുള്ള യുവജന സംഘടനകളുമായി സഹകരിച്ചു പൊതുവേദിക്ക് അവസരമൊരുക്കുമെന്നും അറിയിച്ചു.Recent News
  'ബിലാത്തിക്കുഴല്‍' സിനിമയിലേക്കുള്ള കാസര്‍കോടിന്റെ അടയാളപ്പെടുത്തല്‍ -വിനു

  എന്റര്‍പ്രണേര്‍സ് ഫോറം പരിശീലനക്ലാസ് നടത്തി

  ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് പുതുവര്‍ഷം ആഘോഷിക്കുന്നു

  ദേശീയ പണിമുടക്ക്; സംയുക്ത ട്രേഡ് യൂണിയന്‍ വാഹനജാഥ തുടങ്ങി

  വിദ്യാര്‍ത്ഥികള്‍ പ്രലോഭനങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് ജാഗ്രത വേണം -ഡി.വൈ.എസ്.പി

  വിശ്വാസ സംരക്ഷണ പ്രഖ്യാപനവുമായി ഹിന്ദു സമാജോത്സവം സമാപിച്ചു

  മധുരം നിറഞ്ഞ ഓര്‍മ്മകളുമായി പഴയ അക്ഷര മുറ്റത്തേക്ക് ഒരുവട്ടം കൂടി അവരെത്തി

  കുറ്റിക്കോല്‍ വ്യാപാരി ക്ഷേമ സഹകരണ സംഘം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു