like this site? Tell a friend |
updated on:2018-08-27 06:06 PM
രവീന്ദ്രന് രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്നാന' പ്രകാശനം ചെയ്തു
![]() www.utharadesam.com 2018-08-27 06:06 PM, കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകനും കാസര്‍കോട് പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറിയുമായ രവീന്ദ്രന് രാവണേശ്വരം എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ 'മഡെ മഡെ സ്നാന' പ്രകാശിതമായി. ഇന്നലെ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന് ഡോ. അംബികാസുതന്‍മാങ്ങാട് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ എം.എല്‍.എയുമായ കെ. പി സതീഷ് ചന്ദ്രന് നല്കി പ്രകാശനം നിര്‍വ്വഹിച്ചു. കാസര്‍കോടിന്റെ ചരിത്രത്തെ ധീരമായി അടയാളപ്പെടുത്തിയ പുസ്തകമാണ് ഇതെന്ന് അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ഭരണകൂടത്തിന്റെ വര്ഗീയഭാവം എങ്ങനെ സൂക്ഷ്മതലത്തില്‍ വിന്യസിക്കപ്പെടുന്നുവെന്ന് രവീന്ദ്രന് രാവണേശ്വരത്തിന്റെ ഈ പുസ്തകം കാട്ടിത്തരുന്നുവെന്നും വരേണ്യ ഫാസിസത്തിന്റെ വളര്‍ച്ചയെ അതിസൂക്ഷ്മമായി നീരീക്ഷിച്ച് കൊണ്ടാണ് ഈ പുസ്തകം കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. പ്രശസ്ത നിരൂപകന് ഇ.പി രാജഗോപാലന്‍ പുസ്തകം പരിചയപ്പെടുത്തി. ഡോ. സി ബാലന്, കെ.വി കൃഷ്ണന്, എ. ഹമീദ് ഹാജി, കാഞ്ഞങ്ങാട് പ്രസ്ഫോറം പ്രസിഡണ്ട് ഇ.വി ജയകൃഷ്ണന്, അരവിന്ദന്മാണിക്കോത്ത്, സുകുമാരന്‍ പൂച്ചക്കാട്, ബഷീര്‍ ആറങ്ങാടി, ജയന് മാങ്ങാട്, മാനുവല്‍ കുറിച്ചിത്താനം, എ.വി രാമകൃഷ്ണന്, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍, ബഷീര്‍ വെള്ളിക്കോത്ത്, സി.എല്‍ ഹമീദ് പ്രസംഗിച്ചു. പ്രസ്ഫോറം സെക്രട്ടറി ടി.കെ നാരായണന് സ്വാഗതവും രവീന്ദ്രന് രാവണേശ്വരം നന്ദിയും പറഞ്ഞു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |