updated on:2018-08-17 06:40 PM
ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

www.utharadesam.com 2018-08-17 06:40 PM,
എറണാകുളം: പ്രളയദുരന്തത്തിലമര്‍ന്ന് സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവുമായി കാസര്‍കോട് സ്വദേശികളും. ഇടപ്പള്ളി കുന്നുമ്പുറം ഹൈസ്‌കൂള്‍, ചേരാനല്ലൂര്‍ സെന്റ് ജോര്‍ജ് സ്‌കൂള്‍, ഇടപ്പള്ളി അല്‍ഫാറൂഖി മദ്രസ എന്നീ ദുരിതാശ്വാസ ക്യാമ്പിലാണ് സഹായവുമായി കാസര്‍കോട് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള 'അസി' ബ്രാന്‍ഡ് അപ്പാരല്‍ കമ്പനി വസ്ത്രങ്ങളുമായി എത്തിയത്. കുട്ടികളുടെ വസ്ത്രങ്ങള്‍, ടീ ഷര്‍ട്ട്, ട്രൗസറുകള്‍, ഇന്നര്‍വെയര്‍ തുടങ്ങിയവയാണ് നല്‍കിയത്. ഇടപ്പള്ളി ജുമാമസ്ജിദ് ഖത്തീബ് സലീം ഉസ്താദ് സാധനങ്ങള്‍ കൈമാറി. സെന്റ് ജോര്‍ജ് സ്‌കൂളില്‍ 1800ഓളം പേരും കുന്നുമ്പുറം സ്‌കൂളില്‍ 300ഓളം പേരും ആശ്രയമറ്റ് കഴിയുകയാണ്. അല്‍ഫറൂഖി മദ്രസയില്‍ ഒരുക്കിയ ക്യാമ്പില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി ഇടപ്പള്ളി ജമാഅത്ത് പ്രതിനിധികളെ ബന്ധപ്പെട്ട് അവിടത്തെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. എറണാകുളത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി കാസര്‍കോട്ടുകാര്‍ നാട്ടിലേക്ക് മടങ്ങിപോകാനാവാതെ കുടുങ്ങിക്കിടക്കുകയാണെന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അസ്‌ലം സീറ്റോ, റഫീഖ് ത്രീസ്റ്റാര്‍, മുനവ്വര്‍ സമാന്‍, മുസ്തഫ, ജംഷീര്‍, ആസിഫ് എന്നിവര്‍ അറിയിച്ചു. ലുലു മാളിന് പിറക് വശത്തെ ഫഌറ്റുകളില്‍ വെള്ളം കയറി ആളുകള്‍ മറ്റു സ്ഥലങ്ങളില്‍ അഭയം തേടുന്നതായും ചിലര്‍ ജീവന്‍ പണയംവെച്ച് വാഹനങ്ങളില്‍ നാട്ടിലേക്ക് തിരിച്ചതായും അവര്‍ പറഞ്ഞു. ക്യാമ്പുകളില്‍ ഭക്ഷണം എത്തിക്കുന്നുണ്ടെങ്കിലും ടോയ്‌ലറ്റ് സൗകര്യങ്ങളുടെ അപര്യാപ്തതയും മാറ്റിയുടുക്കാന്‍ വസ്ത്രങ്ങളില്ലാത്തതും ദുരിതം ഇരട്ടിപ്പിക്കുന്നു. കനത്ത മഴ തുടരുന്നതിനാല്‍ നഗരപ്രദേശമടക്കം ചില ഭാഗങ്ങള്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. ഗതാഗത സംവിധാനം താറുമാറായിക്കിടക്കുന്നു.



Recent News
  ഏറെ ആനുകൂല്യങ്ങളുമായി സിറ്റി ഗോള്‍ഡ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടങ്ങി

  ഓര്‍മ്മകളുടെ കളിമുറ്റത്ത് മക്കള്‍ക്ക് അനുമോദനമൊരുക്കി ടി.ഐ.എച്ച്.എസിലെ പഴയ സഹപാഠികള്‍

  മയാസ് മേനത്ത് സ്മാരക സ്വര്‍ണ്ണ മെഡല്‍ അഫ്‌സാനക്ക് സമ്മാനിച്ചു

  നേട്ടങ്ങളില്‍ അഭിരമിക്കാതെ ഉയരങ്ങള്‍ ലക്ഷ്യം വെക്കണം-ജില്ലാ കലക്ടര്‍

  പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

  മദ്രസത്തുല്‍ ദീനിയ്യയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ യുവാക്കള്‍-കുമ്പോല്‍ ഷമീം തങ്ങള്‍

  സഞ്ജീവ് ഭട്ടിനൊപ്പം; സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യം ശ്രദ്ധേയമായി

  'അഭയം' സൗജന്യ ഡയാലിസിസ് സെന്റര്‍ തിങ്കളാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കും

  ഫാദര്‍ മാത്യുവടക്കേമുറി സ്മാരക പുരസ്‌കാരം ദിവാകരന്‍ നീലേശ്വരത്തിന്

  വൃക്ക രോഗികള്‍ക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഹീമോഗ്ലോബിന്‍ ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കുന്നു

  മൗലവി ഹജ്ജാവിഷ്‌കാരം 22ന് കാസര്‍കോട്ട്

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു