updated on:2018-07-29 07:02 PM
അരമന ആസ്പത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദന്ത ചികിത്സ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

www.utharadesam.com 2018-07-29 07:02 PM,
കാസര്‍കോട്: കാസര്‍കോട് അരമന ആസ്പത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന ചികിത്സ ഉപകരണങ്ങളോട് കൂടിയ ദന്ത ചികിത്സാ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.
ജില്ലയില്‍ ഇത്തരമൊരു സംവിധാനത്തോടെ ഇത് ആദ്യത്തെ യൂണിറ്റാണെന്ന് ആസ്പത്രി എം.ഡി. ഡോ. സക്കരിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏകദേശം ആയിരം ചതുരശ്ര അടിയിലാണ് സ്ഥാപനം ഒരുക്കിയത്. ഇന്ത്യയിലേയും വിദേശത്തേയും വിദഗ്ധ ദന്തഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാകും. സ്‌മൈല്‍ ഡിസൈനിങ്, കോസ്‌മെറ്റിക് ഡെന്റസ്ട്രിട്രി, ഡെന്റല്‍ ബ്രേസസ്, റൂട്ട് കനാല്‍ ട്രീറ്റ്‌മെന്റ്, ചൈല്‍ഡ് ഡെന്റല്‍ കെയര്‍, ഡിജിറ്റല്‍ എക്‌സറേ തുടങ്ങി 13 വിഭാഗങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ആയിഷത്ത് റസീന, ഡോക്ടര്‍മാരായ മുഹമ്മദ് പര്‍വേഷ്, ഷാജല്‍ അബൂബക്കര്‍ എന്നിവരും സംബന്ധിച്ചു.



Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു