updated on:2018-07-29 06:30 PM
നേതൃപാടവം ജീവിതത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ചെര്‍ക്കളം-മന്ത്രി കെ.ടി ജലീല്‍

www.utharadesam.com 2018-07-29 06:30 PM,
കാസര്‍കോട്: അന്തരിച്ച പ്രമുഖ നേതാവും മുന്‍മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ വീട് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ സന്ദര്‍ശിച്ചു.
ചെര്‍ക്കളത്തിന്റെ ഖബറിടത്തിലെത്തി നിസ്‌കരിച്ച ശേഷം വീട്ടിലെത്തി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.
ഭരണകര്‍ത്താവെന്ന നിലയിലും മുസ്ലിംലീഗ് നേതാവെന്ന നിലയിലും തന്റെ നേതൃപാടവവും പ്രാഗത്ഭ്യവും ജീവിതത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ചെര്‍ക്കളം അബ്ദുല്ലയെന്ന് മന്ത്രി ജലീല്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ ഏറ്റവും അറ്റത്തുകിടക്കുന്ന ജില്ല എന്നനിലയില്‍ പലപ്പോഴും കാസര്‍കോടിന് അനുഭവിക്കേണ്ടി വന്ന ഉദ്യോഗസ്ഥക്ഷാമം പരിഹരിക്കുന്നതിന് കര്‍ക്കശമായ ഇടപെടല്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും ചെര്‍ക്കളം മന്ത്രിയായിരിക്കെയാണ് കുടുംബശ്രീ പ്രസ്ഥാനം ഗ്രാമീണമേഖലകളിലേക്കും മലബാര്‍ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിന് നടപടികളുണ്ടാ യതെന്നും അദ്ദേഹം പറ ഞ്ഞു. സി.പി.എം ഏരിയാ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ, ഏരിയാകമ്മിറ്റി അംഗം പി. ശിവപ്രസാദ്, ലോക്കല്‍സെക്രട്ടറി എ.ആര്‍ ധന്യവാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.



Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും