updated on:2018-07-25 08:26 PM
മര്‍സാന ബസിന്റെ കാരുണ്യ യാത്രയില്‍ പിരിഞ്ഞുകിട്ടിയത് അരലക്ഷം രൂപ

www.utharadesam.com 2018-07-25 08:26 PM,
കാസര്‍കോട്: വാഹനാപകടത്തില്‍പെട്ട് സാരമായ പരിക്കുകളോടെ മംഗളൂരുവിലെ ആസ്പത്രിയില്‍ കഴിയുന്ന യുവാവിന്റെ ചികിത്സക്ക് മര്‍സാന ബസ് നടത്തിയ കാരുണ്യ യാത്രയില്‍ പിരിഞ്ഞുകിട്ടിയത് അരലക്ഷം രൂപ. കന്യപ്പാടി സ്വദേശി അയ്യൂബിന്റെ ചികിത്സക്കായി സഹായ സമിതിയുടെ അഭ്യര്‍ത്ഥന പ്രകാരം, മുണ്ട്യത്തടുക്ക-കാസര്‍കോട്-ബാങ്കോട് റൂട്ടിലോടുന്ന മര്‍സാന ബസ് ഇന്നലെ നടത്തിയ കാരുണ്യ യാത്രയിലാണ് 50,696 രൂപ പിരിച്ചുകിട്ടിയത്. ബസിനെ യാത്രക്കാരും നാട്ടുകാരും കാരുണ്യക്കൈ നീട്ടി സ്വീകരിക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ ഉബൈദ് കന്യപ്പാടി, കണ്ടക്ടര്‍ മുജ്തബ, ക്ലീനര്‍ അജിത് എന്നിവര്‍ ശമ്പളം വാങ്ങാതെയാണ് ഇന്നലെ ബസിന്റെ കാരുണ്യ യാത്രക്ക് നേതൃത്വം നല്‍കിയത്. സര്‍വ്വീസ് നടത്തികിട്ടിയ തുക ചികിത്സാ നിധിയിലേക്ക് നല്‍കി ബസ് ഉടമ ഇബ്രാഹിം നീര്‍ച്ചാലും ഇതില്‍ പങ്കാളിയായി.
രണ്ട് മാസത്തോളമായി ആസ്പത്രിയില്‍ കഴിയുന്ന അയ്യൂബിന്റെ ചികിത്സക്ക് ഇതിനകം തന്നെ 15 ലക്ഷം രൂപയോളം ചെലവഴിച്ചുകഴിഞ്ഞു. ഇനിയും വലിയൊരു തുക വേണ്ടിവരും. തുടര്‍ ചികിത്സക്കും ഇതുവരെ ചികിത്സക്ക് വേണ്ടി കടം വാങ്ങിയ തുക നികത്തുന്നതിനും വേണ്ടിയാണ് സഹായ സമിതിയുടെ നേതൃത്വത്തില്‍ മര്‍സാന ബസ് കാരുണ്യ യാത്ര നടത്തിയത്.Recent News
  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും