updated on:2018-07-17 07:03 PM
15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

www.utharadesam.com 2018-07-17 07:03 PM,
കാസര്‍കോട്: സ്വര്‍ണ വ്യാപാര സ്ഥാപനമായ സിറ്റിഗോള്‍ഡിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ഹജ്ജ്-ഉംറ പഠന ക്ലാസ് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ചു.
ഹജ്ജിന് പുറപ്പെടുന്ന നൂറുകണക്കിന് ആളുകള്‍ ഹജ്ജ് ക്ലാസില്‍ സംബന്ധിച്ചു. ഇത് തുടര്‍ച്ചയായ 15-ാം വര്‍ഷമാണ് സിറ്റിഗോള്‍ഡ് ഫാഷന്‍ ജ്വല്ലറിയുടെ ആഭിമുഖ്യത്തില്‍ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കുന്നത്. സിറ്റിഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍കരീംകോളിയാട് അധ്യക്ഷത വഹിച്ചു.
അടുക്കത്ത്ബയല്‍ മജിലിസുല്‍ ഫലാഹ് ഖുര്‍ആന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഹാഫിള് അബ്ദുല്‍ ഖയ്യൂം ഉദ്ഘാടനം ചെയ്തു. പ്രമുഖ വാഗ്മി ഹാഫിള് സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം ക്ലാസിന് നേതൃത്വം നല്‍കി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.
ചെമ്പരിക്ക ഹജ്ജ് ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍ഖാദര്‍ ആമുഖ പ്രഭാഷണം നടത്തി. എം.ടി.സി ഹജ്ജ് ഗ്രൂപ്പ് എം.ഡി ഹനീഫ ഹാജി പ്രഭാഷണം നടത്തി. ഇക്ബാല്‍ സുല്‍ത്താന്‍, ഹസൈനാര്‍ കെ.എ സംബന്ധിച്ചു. നൗഷാദ് ചൂരി സ്വാഗതം പറഞ്ഞു.



Recent News
  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്