updated on:2018-07-16 07:56 PM
പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

www.utharadesam.com 2018-07-16 07:56 PM,
മുന്നാട്: പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം 'ഇന്നവേറ്റീവ് എന്റര്‍പ്രണര്‍ഷിപ്പ്' എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല നടത്തി. ബി.ബി.എ. വിഭാഗത്തിലെ നൂറ്റിപ്പത്ത് വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. പഠനത്തോടൊപ്പം ചെറു സംരംഭങ്ങള്‍ പരീക്ഷിക്കാനുള്ള പ്രചോദനം നല്‍കുന്നതിനു വേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചത്.
കാസര്‍കോട് കോ-ഓപ്പറേറ്റിവ് എജ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമായ പി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം തലവന്‍ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. സംരംഭകത്വ പരിശീലകന്‍ അഭിലാഷ് നാരായണന്‍ പരിശീലനം നല്‍കി. കോ -ഓര്‍ഡിനേറ്റര്‍ സുരേഷ് പയ്യങ്ങാനം സ്വാഗതവും പി.എം. പ്രവീണ്‍ നന്ദിയും പറഞ്ഞു. ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.ആര്‍. അജിത് കുമാര്‍, സെക്രട്ടറി ഇ.കെ. രാജേഷ്, സി. സുരേഷ്, ടി. ശ്രീലത, ഇ. രഞ്ജിത് കുമാര്‍, പി. ശുഭ, അര്‍ച്ചന രമേശന്‍ സംസാരിച്ചു.



Recent News
  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്