updated on:2018-07-16 07:47 PM
ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

www.utharadesam.com 2018-07-16 07:47 PM,
ഉദുമ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് 2.39 കോടി രൂപയും കൂട്ടക്കനി ജി.യു.പി.എസിന് ഒരു കോടി രൂപയും അനുവദിച്ചതായി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. അറിയിച്ചു. ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ താഴത്തെ നിലയില്‍ 6 ക്ലാസ്സ് റൂമുകളും ഒരു ലോബിയും ഒന്നാം നിലയില്‍ 7 ക്ലാസ്സ് റൂമുകളുമാണ് ഉള്ളത്. ഇതു കൂടാതെ ആണ്‍കുട്ടികള്‍ക്കായി 4 ടോയിലറ്റും 10 യൂറിനല്‍ യൂണിറ്റും പെണ്‍കുട്ടികള്‍ക്കായി 7 ടോയിലറ്റും ഒരു വാഷ് റൂം എന്നിവ ഈ പ്രവൃത്തിയുടെ ഭാഗമായി സജ്ജീകരിക്കും. സാങ്കേതികാനുമതി ലഭ്യമായ ഈ പ്രവൃത്തി ടെണ്ടര്‍ ചെയ്യണമെങ്കില്‍ നിലവില്‍ സ്‌കൂള്‍ കോമ്പൗണ്ടിനകത്തുള്ള അണ്‍ഫിറ്റായ ക്ലാസ്സ് മുറികള്‍ പൊളിച്ച് മാറ്റേണ്ടതുണ്ട്. അതിനുള്ള നടപടി എടുത്തു കൊണ്ടിരിക്കുകയാണ്. ഈ തുക കൂടാതെ ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 3 കോടി രൂപ പ്രത്യേകമായും അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.
കൂട്ടക്കനി ഗവ. യു.പി സ്‌കൂളിന് ഇരു നിലകളിലായി വരാന്തയോട് കൂടിയ നാല് ക്ലാസ്സ് മുറികളും രണ്ട് സ്റ്റെയര്‍കേയ്‌സും സ്റ്റേജും അസംബ്ലി ഹാളുമാണ് നിര്‍മ്മിക്കുന്നത്.Recent News
  'ബിലാത്തിക്കുഴല്‍' സിനിമയിലേക്കുള്ള കാസര്‍കോടിന്റെ അടയാളപ്പെടുത്തല്‍ -വിനു

  എന്റര്‍പ്രണേര്‍സ് ഫോറം പരിശീലനക്ലാസ് നടത്തി

  ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് പുതുവര്‍ഷം ആഘോഷിക്കുന്നു

  ദേശീയ പണിമുടക്ക്; സംയുക്ത ട്രേഡ് യൂണിയന്‍ വാഹനജാഥ തുടങ്ങി

  വിദ്യാര്‍ത്ഥികള്‍ പ്രലോഭനങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് ജാഗ്രത വേണം -ഡി.വൈ.എസ്.പി

  വിശ്വാസ സംരക്ഷണ പ്രഖ്യാപനവുമായി ഹിന്ദു സമാജോത്സവം സമാപിച്ചു

  മധുരം നിറഞ്ഞ ഓര്‍മ്മകളുമായി പഴയ അക്ഷര മുറ്റത്തേക്ക് ഒരുവട്ടം കൂടി അവരെത്തി

  കുറ്റിക്കോല്‍ വ്യാപാരി ക്ഷേമ സഹകരണ സംഘം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു