updated on:2018-07-16 07:22 PM
അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

www.utharadesam.com 2018-07-16 07:22 PM,
മുളിയാര്‍: അഞ്ചു വയസ്സുകാരന്റെ സന്ദര്‍ഭോജിത ഇടപെടലില്‍ സമപ്രായക്കാരായ രണ്ടു കുട്ടികള്‍ക്ക് പുതുജീവന്‍ ലഭ്യമായ ആശ്വാസത്തിലാണ് തൈവളപ്പ് ഗ്രാമം. ഒപ്പം പ്രദേശത്തെ കൊച്ചു ബാലന്‍ രക്ഷകനായി താരമായതിന്റെഅഭിമാനവും. കഴിഞ്ഞ ദിവസം രണ്ടര മണിയോടെ മല്ലം തൈവളപ്പിലെ മുനീറിന്റെ മകന്‍ ബാസിം സമാന്‍, ആരിഫിന്റെ മകന്‍ അബ്ദുല്‍ ഷാമില്‍ എന്നിവര്‍ കളിച്ചു കൊണ്ടിരിക്കെ വീടിന് പിറക് വശത്തുള്ള ഉപയോഗശൂന്യമായ കുളത്തില്‍ വീണ പന്തെടുക്കുന്നതിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അഞ്ചു വയസ്സുകാരായ ഇരുവരും യു.കെ.ജി വിദ്യാര്‍ത്ഥികളാണ്. കൂടെ കളിച്ചു കൊണ്ടിരുന്ന സൈനുദ്ദിന്റെ മകനും യു.കെ.ജി വിദ്യാര്‍ത്ഥിയുമായ സൈനുല്‍ ആബിദീന്‍ സമീപത്തുണ്ടായിരുന്ന മരക്കഷ്ണം കുളത്തിലേക്ക് നീട്ടുകയും ഇതു പിടിച്ച് ഇരുവരും രക്ഷപ്പെടുകയുമായിരുന്നു.
20 അടിതാഴ്ചയുള്ളതാണ് ആള്‍മറയില്ലാത്ത കുളം. മല്ലംവാര്‍ഡ് വികസന സമിതി തൈവളപ്പില്‍ സംഘടിപ്പിച്ച അനുമോദന യോഗം കാസര്‍കോട് ഡി.വൈ.എസ്.പി. എം.വി. സുകുമാരന്‍ ഉല്‍ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഷെരീഫ് കൊടവഞ്ചി സ്വാഗതംപറഞ്ഞു. നാട്ടുകാരുടെ ഉപഹാരം ഡി.വൈ.എസ്.പിയും, പുഞ്ചിരി മുളിയാറിന്റെ ഉപഹാരം സെക്രട്ടറി ഹസൈനവാസും വികസന സമിതിയുടെ ഉപഹാരം മാധവന്‍ നമ്പ്യാരും സൈനുല്‍ ആബിദിന് കൈമാറി.
വേണുകുമാര്‍ അമ്മങ്കോട്, കൃഷ്ണന്‍ ചേടിക്കാല്‍, പ്രകാശ് റാവു, ഹമീദ് സുലൈമാന്‍ മല്ലം, ഷെരീഫ് മല്ലത്ത്, കുഞ്ഞി മല്ലം, ഷെഫീഖ് ആലൂര്‍, ബി.കെ.റംഷാദ്, ബി.കെ.ശാഫി ബോവിക്കാനം, രാജേഷ് ബാവിക്കര, അബ്ദുല്‍ റഹിമാന്‍ തൈവളപ്പ്, ബഷീര്‍ തൈവളപ്പ്, താജുദ്ധീന്‍ അമ്മങ്കോട്, നസീര്‍, അബ്ബാസ്,ഇഖ്ബാല്‍ഇസ്സത്ത് പ്രസംഗിച്ചു.Recent News
  'ബിലാത്തിക്കുഴല്‍' സിനിമയിലേക്കുള്ള കാസര്‍കോടിന്റെ അടയാളപ്പെടുത്തല്‍ -വിനു

  എന്റര്‍പ്രണേര്‍സ് ഫോറം പരിശീലനക്ലാസ് നടത്തി

  ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് പുതുവര്‍ഷം ആഘോഷിക്കുന്നു

  ദേശീയ പണിമുടക്ക്; സംയുക്ത ട്രേഡ് യൂണിയന്‍ വാഹനജാഥ തുടങ്ങി

  വിദ്യാര്‍ത്ഥികള്‍ പ്രലോഭനങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് ജാഗ്രത വേണം -ഡി.വൈ.എസ്.പി

  വിശ്വാസ സംരക്ഷണ പ്രഖ്യാപനവുമായി ഹിന്ദു സമാജോത്സവം സമാപിച്ചു

  മധുരം നിറഞ്ഞ ഓര്‍മ്മകളുമായി പഴയ അക്ഷര മുറ്റത്തേക്ക് ഒരുവട്ടം കൂടി അവരെത്തി

  കുറ്റിക്കോല്‍ വ്യാപാരി ക്ഷേമ സഹകരണ സംഘം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു