updated on:2018-07-15 03:33 PM
തകര്‍ന്ന റോഡിലെ കുഴി അടച്ചു

www.utharadesam.com 2018-07-15 03:33 PM,
നീര്‍ച്ചാല്‍: വാര്‍ത്ത അധികൃതരുടെ കണ്ണു തുറപ്പിച്ചു. പ്രവൃത്തി നടത്തി മാസങ്ങള്‍ തികയുന്നതിന് മുമ്പ് റോഡ് തകര്‍ന്നുവെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം ഉത്തരദേശം പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പഞ്ചായത്ത് അംഗം കരാറുകാരനുമായി ബന്ധപ്പെട്ട് റോഡിലെ തകര്‍ന്ന ഭാഗം നന്നാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ഉച്ചയോടെ തകര്‍ന്ന കുഴി കോണ്‍ക്രീറ്റ് ചെയ്യുവാനുള്ള പ്രവൃത്തി ആരംഭിച്ചു. ബദിയടുക്ക പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ ഏണിയര്‍പ്പ് - പുതുക്കോളി റോഡാണ് തകര്‍ന്നത്. പഞ്ചായത്ത് റോഡ് വികസന ഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ ചിലവഴിച്ചാണ് മാര്‍ച്ച് മാസം അവസാനത്തോടെ റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. മാസങ്ങള്‍ തികയുന്നതിന് മുമ്പ് റോഡില്‍ ജല്ലികള്‍ ഇളകി വലിയ ഘര്‍ത്തങ്ങള്‍ രൂപപെട്ടിരുന്നു. ഇതോടെ വാഹന യാത്ര ദുസ്സഹമായിരുന്നു . മാത്രവുമല്ല ജല്ലികള്‍ ഇളകാന്‍ തുടങ്ങിയതോടെ റോഡ് പൂര്‍ണ്ണമായും തകരുമെന്ന് നാട്ടുകാര്‍ പരാതിയുമായി രംഗത്ത് വന്നിരുന്നു. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ കൃത്രിമം കാട്ടിയെന്നാണ് നാട്ടുകാര്‍ ആരോപിച്ചിരുന്നത്. ഇത് സംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിനിടെയാണ് കരാറുകാരന്‍ തകര്‍ന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്യുവാന്‍ തയ്യാറായത്.Recent News
  'ബിലാത്തിക്കുഴല്‍' സിനിമയിലേക്കുള്ള കാസര്‍കോടിന്റെ അടയാളപ്പെടുത്തല്‍ -വിനു

  എന്റര്‍പ്രണേര്‍സ് ഫോറം പരിശീലനക്ലാസ് നടത്തി

  ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് പുതുവര്‍ഷം ആഘോഷിക്കുന്നു

  ദേശീയ പണിമുടക്ക്; സംയുക്ത ട്രേഡ് യൂണിയന്‍ വാഹനജാഥ തുടങ്ങി

  വിദ്യാര്‍ത്ഥികള്‍ പ്രലോഭനങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് ജാഗ്രത വേണം -ഡി.വൈ.എസ്.പി

  വിശ്വാസ സംരക്ഷണ പ്രഖ്യാപനവുമായി ഹിന്ദു സമാജോത്സവം സമാപിച്ചു

  മധുരം നിറഞ്ഞ ഓര്‍മ്മകളുമായി പഴയ അക്ഷര മുറ്റത്തേക്ക് ഒരുവട്ടം കൂടി അവരെത്തി

  കുറ്റിക്കോല്‍ വ്യാപാരി ക്ഷേമ സഹകരണ സംഘം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു