updated on:2018-07-15 03:24 PM
അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

www.utharadesam.com 2018-07-15 03:24 PM,
കാഞ്ഞങ്ങാട്: കിഴക്കുംകര ചെരിച്ചല്‍ തെക്കേപ്പുറം റോഡില്‍ അപകടം തുടര്‍ക്കഥയാവുന്നു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടാന്‍ കുഴി കുത്തിയതാണ് അപകടം പതിവാക്കിയത്.
ഇന്നലെ ഒരു ഓട്ടോയാണ് അപകടത്തില്‍ പെട്ടത്. വാട്ടര്‍ അതോറിറ്റി മഴക്കാലത്ത് പൈപ്പിട്ടത് മൂടാത്തതിനെത്തുടര്‍ന്നാണ് റോഡിന്റെ ഒരു വശം സ്ഥിരം അപകടമേഖലയായി മാറിയത്. നൂറു കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡാണ് ആസൂത്രണമില്ലായ്മയിലൂടെ അപകട നിലയിലാക്കിയത്. തോടിന്റെ അരികിലൂടെ പോലും ജെ.സി.ബി ഉപയോഗിച്ചാണ് കുഴിയെടുത്തത്.
കുഴി മൂടാത്തതിനാലാണ് മഴയത്ത് താഴ്ന്ന് പോയി വണ്ടികള്‍ തെന്നി തോട്ടിലേക്ക് മറിയാവുന്ന അവസ്ഥയായത്. പരാതി വ്യാപകമായി ഉയര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല.



Recent News
  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്