updated on:2018-07-13 08:12 PM
പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്

www.utharadesam.com 2018-07-13 08:12 PM,
പാലക്കുന്ന്: കെ.എസ്.ടി.പി റോഡ് പണിയടക്കം പാലക്കുന്ന് വികസനം ലക്ഷ്യമിട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം മുന്നറിയിപ്പ് നല്‍കി.
താല്‍പര്യമുള്ള സ്ഥലത്തെ മറ്റു സംഘടനകളെയും ഇതില്‍ പങ്കാളികളാക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഗംഗാധരന്‍ പള്ളം അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ നീറ്റ് പരീക്ഷയില്‍ ആയുര്‍വേദ ഡിഗ്രി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ഡോ.കെ.ശ്യാമപ്രസാദ്, എസ്. എസ്.എല്‍.സിയില്‍ ഉന്നത വിജയം നേടിയ ആദിത്യകൃഷ്ണ, വിഷ്ണുപ്രിയ എന്നിവരെ ആദരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍, എം.എസ്. ജംഷീദ്, കെ. ചന്ദ്രന്‍, ഉദുമ മേഖല പ്രസിഡണ്ട് അശോകന്‍ പൊയിനാച്ചി, സെക്രട്ടറി ഹരിഹരസുതന്‍, ചന്ദ്രമണി, ദുര്‍ഗ്ഗാഭായി, ടി.വി. മുരളീധരന്‍, അഷറഫ് തവക്കല്‍ പ്രസംഗിച്ചു.Recent News
  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും