updated on:2018-07-13 02:51 PM
അലോഷ് ബ്രിട്ടോ ചികിത്സാ സഹായം; സ്വകാര്യ ബസ്സുകള്‍ കാരുണ്യ യാത്ര നടത്തുന്നു

www.utharadesam.com 2018-07-13 02:51 PM,
കാഞ്ഞങ്ങാട്: അപൂര്‍വ്വ രോഗം പിടിപെട്ട് കിടപ്പിലായ വിദ്യാര്‍ത്ഥി അലോഷിന്റെ വിദഗ്ദ്ധ ചികിത്സയ്ക്കായ്ക്കുള്ള ധനസമാഹരണത്തിനായ് സ്വകാര്യ ബസ്സുകള്‍ ഇന്ന് കാരുണ്യ യാത്ര സംഘടിപ്പിക്കുന്നു. കാസര്‍കോട്-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ശാന്തി, ഹുദാ ബസ്സുകളാണ് ഇന്നത്തെ മുഴുവന്‍ കളക്ഷനും ചികില്‍സാ സഹായ സമിതിക്ക് കൈമാറാമെന്നേറ്റത്. പാലക്കുന്ന് കൂട്ടായ്മയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ബസ്സുടമകളും ജീവനക്കാരും ഇത്തരം ഒരു പുണ്യ പ്രവര്‍ത്തിക്ക് തയ്യാറായത്. ഉദുമ ഇസ്ലാമിയ സ്‌കൂളിലായിരുന്നു അലോഷിയുടെ വിദ്യാഭ്യാസം.
സാമ്പത്തികമായ ദുരിതമനുഭവിക്കുന്ന അച്ഛന്‍ ഉദുമ കളനാട്ടെ അലക്‌സിനും ഭാര്യക്കും മകന്റെ ചികില്‍സയ്ക്കാവശ്യമായ പണം കണ്ടെത്താനായില്ല.
തുടര്‍ന്നാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ സമിതി ഉണ്ടാക്കി സാമ്പത്തിക സമാഹരണം ആരംഭിച്ചത്. പരിസര പ്രദേശങ്ങളായ ഉദുമ, പാലക്കുന്ന്, ബാര മാങ്ങാട് നിന്നുമുള്ള നിരവധി സന്നദ്ധ സംഘടനകളും കൂട്ടായ്മകളും ധനസമാഹരണം നടത്തി കമ്മിറ്റിയെ ഏല്‍പ്പിച്ചു വരുന്നു. 15 ലക്ഷത്തോളം രൂപ ചികിത്സ ചെലവു വേണ്ടി വരും.
അഞ്ച് ലക്ഷത്തോളം രൂപയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ള തുകയ്ക്കായി പോംവഴി കാണാതെ വിഷമിക്കുകയാണ് നാട്ടുകാര്‍. ഇതിനിടയില്‍ രണ്ടു ദിവസം മുമ്പാണ് കുട്ടിയെ ചികിത്സയ്ക്കായ് മുംബൈയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ എത്തിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.Recent News
  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി