updated on:2018-07-13 02:41 PM
വിസ്മയിപ്പിക്കുന്നു ശ്രീജേഷിന്റെ 'ബൂമറാംഗുകള്‍'

www.utharadesam.com 2018-07-13 02:41 PM,
കാഞ്ഞങ്ങാട്: വലിച്ചെറിഞ്ഞാല്‍ എറിയുന്നവരുടെ കൈകളിലേക്ക് തിരികെയെത്തുന്ന ആയുധമാണ് 'ബൂമറാംഗ്'. സ്വന്തമായി ഉണ്ടാക്കിയ ബൂമറാംഗുകള്‍ പറത്തി കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് ചെറുവത്തൂര്‍ കണ്ണംകുളം സ്വദേശി ശ്രീജേഷ്. പൊതുമരാമത്തു വകുപ്പില്‍ ജീവനക്കാരനായ ശ്രീജേഷ് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനും പരിശ്രമത്തിനും ഒടുവിലാണ് ഇതിന്റെ നിര്‍മ്മാണ രീതി പഠിച്ചെടുക്കുന്നത്. കുട്ടിക്കാലത്ത് ടെലിവിഷനില്‍ കണ്ട ജംഗിള്‍ബുക്ക് എന്ന പരമ്പരയില്‍ നിന്നാണ് തുടക്കം. ഇതിലെ മൗഗ്ലിയുടെ കയ്യിലെ ആയുധമാണ് 'ബൂമറാംഗ്'. എങ്ങനെയെങ്കിലും അതൊന്നു നിര്‍മ്മിക്കണം എന്നതായി പിന്നീടുള്ള ചിന്ത. കടലാസ്, മരക്കഷ്ണങ്ങള്‍ എന്നിവയെല്ലാം കൊണ്ട് പലതവണ ബൂമറാംഗിന്റെ രൂപമുണ്ടാക്കി. വലിച്ചെറിഞ്ഞപ്പോള്‍ തിരിച്ചു വരാതെ അവയെല്ലാം ദൂരെ ചെന്ന് വീണു.
എന്നാല്‍ പിന്മാറാന്‍ ശ്രീജേഷ് തയാറായിരുന്നില്ല. ഇന്റര്‍നെറ്റ് സംവിധാനം വന്നപ്പോള്‍ പിന്നീട് അതുവഴിയായി അന്വേഷണം. ഒടുവില്‍ ഭാരം, ആകൃതി എന്നിവയെല്ലാം കൃത്യമായി പഠിച്ചെടുത്തു. 2013 ല്‍ കുട്ടമത്ത് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനിയില്‍ നിന്നും പറത്തിയ ബൂമറാംഗ് സ്വന്തം കൈകളില്‍ തന്നെ തിരിച്ചെത്തി. 20 വര്‍ഷത്തോളം നീണ്ട പരിശ്രമത്തിന്റെ വിജയദിനമായിരുന്നു അത്. പിന്നീടിങ്ങോട്ട് അമ്പതിലധികം ബൂമറാംഗുകള്‍ ശ്രീജേഷ് നിര്‍മ്മിച്ചു.
മരം, ഫൈബര്‍ എന്നിവയാണ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഇതിനിടയില്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ നാഷണല്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും ശ്രീജേഷിനെ തേടിയെത്തി. പാഴ്‌വസ്തുക്കളിലും മറ്റും ഉപയോഗയോഗ്യമായ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിലും ശ്രീജേഷ് കഴിവ് തെളിയിച്ചിട്ടുണ്ട്.Recent News
  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍