like this site? Tell a friend |
updated on:2018-07-12 02:35 PM
പൊട്ടിപ്പൊളിഞ്ഞ ദേശീയ പാത: വാട്സ് ആപ്പ് കൂട്ടായ്മയുടെ ഹൈവേ സമരം താക്കീതായി
![]() www.utharadesam.com 2018-07-12 02:35 PM, കാസര്‍കോട്: തകര്‍ന്നു കിടക്കുന്ന കാസര്‍കോട്-മഞ്ചേശ്വരം ദേശീയ പാത നന്നാക്കാത്തതിനെതിരെ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ കാസര്‍കോട് എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റി പി.ഡബഌൂ.ഡി. ഓഫീസിലേക്ക് നടത്തിയ ഹൈവേ മാര്‍ച്ച് താക്കീതായി. ചൊവ്വാഴ്ച രാവിലെ ഏരിയാലില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് നഗരം ചുറ്റി പുലിക്കുന്നിലുള്ള പി.ഡബഌു.ഡി ദേശിയ പാത ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. റോഡില്‍ കുഴിയില്‍ വീണ് അപകടം സംഭവിച്ച പരിക്കേറ്റവരെ പ്രതീകാത്മകമായി അവതരിപ്പിച്ച് നീങ്ങിയ പ്രകടനത്തില്‍ അധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ മുദ്രാവാക്യം ഉയര്‍ന്നു. പുലിക്കുന്ന് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ കാസര്‍കോട് എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റി ചെയര്മാന് മുഹമ്മദ് ആനബാഗിലു, വൈസ് ചെയര്മാന് കെ.രാമകൃഷ്ണന്, അബ്ദുല്ലത്തീഫ് കുമ്പള, മഹ്മൂദ് സീഗന്റടി, ഉമര്‍ പാട്ലടുക്ക, ഖലീല്‍ എരിയാല്‍, ബുര്‍ഹാന്‍ തളങ്കര സംസാരിച്ചു. പ്രകടനത്തിന് ഹമീദ് കോസ്മോസ്, ബഷീര്‍ കുമ്പള, മുഹമ്മദ് സ്മാര്‍ട്ട്, അഷ്റഫ് കുളങ്കര, കബീര്‍ എരിയാല്‍, മിശാല്‍ റഹ്മാന്, ആരിഫ് മൊഗ്രാല്‍, ഇസ്മായില്‍ മൂസ, ഹസന് മൂസ, സലാം മൊഗ്രാല്‍, മന്‍സൂര്‍, സക്കരിയ്യ ആരിക്കാടി, റഹ്മാന് മുഗു, ഇമ്രാന് മഞ്ചേശ്വരം തുടങ്ങിയവര്‍ നേതൃത്വം നല്കി. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |