updated on:2018-07-11 03:06 PM
ബഷീര്‍ കഥയില്‍ കണ്ണാടി പ്രതിഷ്ഠ നടത്തി-പദ്മനാഭന്‍ ബ്ലാത്തൂര്‍

www.utharadesam.com 2018-07-11 03:06 PM,
ബോവിക്കാനം: മലയാള കഥയില്‍ ഒരു കണ്ണാടി പ്രതിഷ്ഠ നടത്തിയ വിപ്ലവകാരിയായ എഴുത്തുകാരനാണ് ബഷീര്‍ എന്ന് എഴുത്തുകാരനായ പദ്മനാഭന്‍ ബ്ലാത്തൂര്‍ അഭിപ്രായപ്പെട്ടു. സര്‍വ്വഗുണ സമ്പന്നരായ ഉന്നതകുലജാതര്‍ക്കു മാത്രം പ്രാപ്യമായിരുന്ന കഥാനായക വേഷങ്ങളില്‍ തന്നേയും ചുറ്റുമുള്ളവരേയും ബഷീര്‍ പ്രതിഷ്ഠിച്ചു. കഥ നാട്ടുകാര്യം പോലെ വീട്ടുകാര്യവുമാക്കി. കുഞ്ചന്‍ നമ്പ്യാര്‍ തെളിച്ച ഒറ്റയടിപ്പാതയിലൂടെ മറ്റാരും നടന്നിട്ടില്ല. ബഷീര്‍ നടന്ന വഴിയും ഏകാന്തമായി തുടരുന്നു. ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയം സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. ജ്യോതിസൂര്യന്‍, ശോഭ ചറവ്, ശ്രീജ ബള്ളമൂല, സി. ബാലകൃഷ്ണന്‍, സി.കെ. ബാലകൃഷ്ണന്‍, കെ. ജയചന്ദ്രന്‍, അഖില്‍ കെ. യാദവ്, കെ.ബി. മൂസ സംസാരിച്ചു.
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.വി. ബള്ളുള്ളായയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
പ്രസിഡണ്ട് ഗോവിന്ദ ബള്ളമൂല അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി സ്വാഗതവും പി. ചെറിയോന്‍ നന്ദിയും പറഞ്ഞു.Recent News
  ഡോ. അംബികാസുതന്‍ മാങ്ങാട് വിരമിക്കുന്നു ആദരം ചൂടി അക്ഷരസ്‌നേഹികള്‍

  അണികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ സി.പി.എം നേതാക്കള്‍ ഗൃഹസന്ദര്‍ശത്തിന്

  വ്യാപാരികളുടെ സത്യഗ്രഹം മൂന്നാം ദിവസത്തില്‍

  കാഞ്ഞങ്ങാട്ട് വ്യവസായ പാര്‍ക്കിനായി 99 ഏക്കര്‍ ഭൂമി കൈമാറി

  വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു -മന്ത്രി ചന്ദ്രശേഖരന്‍

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ലോഗോ പ്രകാശനം ചെയ്തു

  മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം -എം.എം. ഹസന്‍

  തലപ്പാടി ദേശീയപാതയിലും പാണാര്‍കുളത്തും 'കാസര്‍കോട് കഫെ' തുറക്കുന്നു

  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി