തളങ്കര: വിദ്യാര്‍ത്ഥികള്‍ ഉന്നത രംഗങ്ങളിലേക്ക് ഉയര്‍ന്ന് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്നും അതിന് ചെറുപ്രായത്തില്‍ തന്നെ നിരന്തരമായ പ്രയത്നത്തിലുടെ തയ്യാറാവാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണമെന്ന് സമസ്ത സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി പറഞ്ഞു. സമസ്ത എംപ്ലോയീസ് കീഴില്‍ നടക്കുന്ന സിവില്‍സര്‍വീസ് ഓറിയന്റേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് കുട്ടി മാസ്റ്റര്‍ നെല്ലിക്കുന്ന് അധ്യക്ഷത ഹിച്ചു. സലാം ഫൈസി, ഇര്‍ഷാദ് ഹുദവി ബെദിര, സിറാജുദ്ദീന് ഖാസിലേന്‍, ഷഫീഖ് തളങ്കര പ്രസംഗിച്ചു. റാഷിദ് തൃക്കരിപ്പൂര്‍, ബാസിം ഗസാലി ക്ലാസെടുത്തു.