updated on:2018-07-11 02:48 PM
ബാങ്കിംഗ് ആന്റ് അക്കൗണ്ടിംഗ് കോഴ്‌സ് ഉദ്ഘാടനം ചെയ്തു

www.utharadesam.com 2018-07-11 02:48 PM,
കാസര്‍കോട്: നഗരസഭയില്‍ കുടുബശ്രീ വഴി നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി പരവനടുക്കത്തുള്ള ആലിയ കോളേജില്‍ നടപ്പിലാക്കുന്ന ബാങ്കിംഗ് ആന്റ് അക്കൗണ്ടിംഗ് കോഴ്‌സിന്റെ രണ്ടാമത് ബാച്ചിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വ്വഹിച്ചു. ആദ്യ ബാച്ചില്‍ പാസ്സായ 34 പോരില്‍ 32 പേര്‍ക്കും കാസര്‍കോട്, കാഞ്ഞങ്ങാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ നല്‍കുന്നതിനായി സാധിച്ചിട്ടുണ്ട്.
ആദ്യ ബാച്ചിലെ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എം. അബ്ദുല്‍ റഹ്മാന്റെ അധ്യക്ഷതയില്‍ വൈസ് ചെയര്‍മാന്‍ എല്‍.എ. മുഹമദ് ഹാജി നിര്‍വ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. വി.എം. മുനീര്‍, നൈമുന്നീസ, നഗരസഭ സെക്രട്ടറി സജികുമാര്‍ വി., സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സാഹിറ മുഹമ്മദ്, ചെമ്മനാട് ആലിയ കോളേജ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സി.എച്ച് മുഹമ്മദ്, കോളേജ് പ്രിന്‍സിപ്പാള്‍ ജലീല്‍ പെര്‍ള, അക്കൗണ്ട് ട്രയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ട് ഡയറക്ടര്‍ ഷാനവാസ്, കോര്‍ഡിനേറ്റര്‍ നിസാര്‍, കുടുബശ്രീ മെമ്പര്‍ സെക്രട്ടറി അജീഷ് എ.ആര്‍, എന്‍.യു എല്‍.എം. മാനേജര്‍ ബൈജു സി.എം. സംസാരിച്ചു.



Recent News
  വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ സൂക്ഷിക്കുക; ഇവിടെ മരണം പതിയിരിക്കുന്നു

  കാസര്‍കോട് നഗരസഭ ഷീ ലോഡ്ജ് നിര്‍മ്മാണ പ്രവൃത്തി ഉടന്‍ തുടങ്ങും

  ഉക്കിനടുക്ക മെഡിക്കല്‍ കോളേജിനെതിരെയുള്ള നീക്കം; സമരസമിതി പ്രക്ഷോഭത്തിലേക്ക്

  കേന്ദ്രസര്‍വ്വകലാശാല മെഡിക്കല്‍ കോളേജ് സമ്മര്‍ദ്ദം ശക്തിപ്പെടുത്തും-എം.പി.

  പടക്കകട ഒഴിയാന്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമോ നല്‍കിയിട്ടും കൂട്ടാക്കിയില്ല; കെട്ടിട ഉടമ ഹൈക്കോടതിയില്‍

  ശ്രീധരന്‍പിള്ളയും തുഷാറും നയിക്കുന്ന ശബരിമല സംരക്ഷണയാത്ര വ്യാഴാഴ്ച പ്രയാണം തുടങ്ങും

  കുറ്റിക്കോലിലും കുണ്ടംകുഴിയിലും പ്രീ-മെട്രിക്ക് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്ക് പത്ത് കോടി രൂപ അനുവദിച്ചു

  മതങ്ങളുടെ വേലിക്കെട്ട് തകര്‍ത്ത് നാം മനുഷ്യരാകാന്‍ പഠിക്കണം -ജസ്റ്റിസ് കമാല്‍ പാഷ

  നേരത്തെ ഉറങ്ങുന്ന നഗരത്തിന് കാസനോവയുടെ സംഗീത നിശ ഉണര്‍ത്തുപാട്ടായി

  ബൈത്തുറഹ്മയിലൂടെ ലോകം ശിഹാബ് തങ്ങളുടെ നന്മയറിയുന്നു -മുനവ്വറലി തങ്ങള്‍

  കോണ്‍ട്രാക്‌ടേഴ്‌സ് ഫെഡറേഷന്‍: ഷാഫി ഹാജി പ്രസി., ശ്രീധരന്‍ സെക്ര.

  ഭക്തര്‍ക്ക് വേണ്ടിയാണ് കെ.സുധാകരന്‍ സമരം ചെയ്യുന്നതെങ്കില്‍ ബി.ജെ.പിയില്‍ വരണം-നളിന്‍ കുമാര്‍

  ഗവ. കോണ്‍ട്രാക്‌ടേര്‍സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം നടത്തി

  വിശദീകരണമല്ല വക്രീകരണമാണ് സി.പി.എം. നടത്തുന്നത ്-സുരേഷ്‌ഗോപി

  കേന്ദ്രസര്‍വ്വകലാശാല ലോകത്തിന് വെളിച്ചമാകും -സുരേഷ് ഗോപി